അൻവറിന്റെ പാട്ടഭൂമിയിലെ കെട്ടിടം പൊളിക്കണമെന്ന ഹർജി; പിവീസ് റിയൽട്ടേഴ്സിനെയും നാവിക ആയുധ സംഭരണ കേന്ദ്രത്തെയും കക്ഷി ചേർക്കണമെന്ന് ഹൈക്കോടതി

ആലുവ എടത്തലയിലെ പിവി അൻവറിന്റെ കൈവശമുള്ള പാട്ട ഭൂമിയിലെ കെട്ടിടം പൊളിച്ചു നീക്കണമെന്ന ഹർജിയിൽ പി വി അൻവറിന്റെ ഉടമസ്ഥയിലുള്ള പിവീസ് റിയൽട്ടേഴ്സിനെയും നാവിക ആയുധ സംഭരണ കേന്ദ്രത്തെയും കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം.

നാവിക ആയുധ സംഭരണ ശാലയോട്  ചേർന്നാണ് അൻവറിന്റെ കൈവശമുള്ള പാട്ട ഭൂമിയിലെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇത് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി എത്തിയത്. കെട്ടിടത്തിന് സുരക്ഷാ ഭീഷണിയുണ്ട് എന്ന് കാണിച്ച് എടത്തല പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.  

 

Leave a Reply

Your email address will not be published. Required fields are marked *