‘അപ്പനോടും മകനോട് തോറ്റെന്ന പേര് ലഭിക്കും’ ജെയ്ക്കിനെ പരിഹസിച്ച് കെ.മുരളീധരൻ

ജയ്ക് സി തോമസിന് ഹാട്രിക് കിട്ടും. അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും, അതിന് ആശംസകൾ എന്നായിരുന്നു കെ.മുരളീധരൻ എം.പിയുടെ പരിഹാസം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍റെ വിജയം ഉറപ്പെന്നും കെ മുരളീധരന്‍ പറഞ്ഞു. ഉമ്മൻ ചാണ്ടി ചികിത്സ വിവാദമാക്കി സി പി എം നടത്തുന്നത് തറപ്രചരണം മാത്രമാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികില്‍സയും കുടുംബം നല്‍കി. ഇടത് മുന്നണിക്ക് നേട്ടങ്ങള്‍ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് തറയായ കാര്യങ്ങള്‍ പറയുന്നത്. അത് ജനം തള്ളുമെന്നും മുരളീധരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *