അപകട സാധ്യതയുള്ള കേബിളുകള്‍ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി

കൊച്ചിയില്‍ അപകട സാധ്യതയുള്ള കേബിളുകള്‍ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. പത്ത് ദിവസത്തിനകം കേബിളുകള്‍ നീക്കം ചെയ്യാനാണ് ഹൈക്കോടതി കെഎസ്ഇബിക്കും കോര്‍പറേഷനും നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ കേബിളുകള്‍ ആരുടേതാണെന്നറിയാന്‍ ടാഗ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

കൊച്ചിയില്‍ നിരവധി പേര്‍ക്കാണ് റോഡുകളില്‍ അലക്ഷ്യമായി കിടക്കുന്ന കേബിള്‍ കുരുങ്ങി അപകടമുണ്ടാകുന്നത്. ചൊവ്വാഴ്ച കേബിള്‍ കുരുങ്ങി അപകടത്തില്‍പ്പെട്ട അഭിഭാഷകനായ കുര്യന്‍ ചികിത്സയിലാണ്. കേബിള്‍ കുടുങ്ങി അപകടം തുടര്‍ക്കഥയായതോടെ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും അപകടകരമാം വിധത്തിലുള്ള കേബിളുകള്‍ എത്രയും വേഗം മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വീണ്ടും അപകടവും ഇപ്പോള്‍ ഹൈക്കോടതി ഇടപെടലും.

Leave a Reply

Your email address will not be published. Required fields are marked *