അദീബ് അഹമ്മദ് എഫ്.ഐ.സി.സി.ഐ ചെയർമാൻ

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിനെ മിഡിൽ ഈസ്റ്റ് കൗൺസിലിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്.ഐ.സി.സി.ഐ) ചെയർമാനായി നിയമിച്ചു. ഡൽഹിയിൽ നടന്ന ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിലിന്റെ ആറാമത്തെ യോഗത്തിലാണ് ചെയർമാനായി തെരഞ്ഞെടുത്തത്. ബഹുമുഖ സംരംഭകനായ അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സിന് മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് മേഖലകളിലെ പത്തോളം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *