അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി; കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

തൃശ്ശൂർ അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ചാലക്കുടി-അതിരപ്പിള്ളി പാതയ്ക്ക് സമീപമാണ് കാട്ടാനകൾ ഇറങ്ങിയത്. പത്തേആറിലുള്ള പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പനത്തോട്ടത്തിലാണ് കാട്ടാനകൾ ഇറങ്ങിയത്. എണ്ണപ്പന മറിച്ചിട്ട് ആനകൾ അത് ഭക്ഷിക്കുകയും ചെയ്തു. പിന്നാലെ ചാലക്കുടി-മലക്കപ്പാറ റോഡ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കി. പിന്നീട് വാഹനഗതാഗതം പുനഃസ്ഥാപിച്ചു.

പല സമയത്തും ആനകൾ പുഴകടന്ന് പ്രദേശത്ത് എത്താറുണ്ട്. എന്നാൽ ആനകളെ പ്രതിരോധിക്കാൻ ആവശ്യമായ സജ്ജീകരണങ്ങളൊന്നും ഇല്ലെന്നാണ് ആരോപണം. വാച്ചുമരം ആദിവാസിക്കോളനിയിലെ വത്സ (68) എന്ന സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അതിരപ്പിള്ളി വാഴച്ചാൽ മേഖലയിൽ ബുധനാഴ്ച കോൺഗ്രസ് കരിദിനം ആചരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *