അങ്കമാലിയിൽ  തീപ്പിടിത്തം; കെട്ടിടത്തിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം അങ്കമാലിയിൽ തീപിടുത്തതിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി. കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്. ഇന്നലെ നടന്ന തീപ്പിടുത്തതിൽ ബാബു കെട്ടിടത്തിൽ കുടുങ്ങിപ്പോയിരുന്നു.

കറുകുറ്റിയിൽ ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഇന്നലെ വൈകീട്ട് 3 മണിക്ക് തുടങ്ങിയ തീപിടുത്തം പുലർച്ചെ അഞ്ചു മണിയോടെയാണ് അണച്ചത്. ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബാബു.  

തീപ്പിടിത്തമുണ്ടായ സമയത്ത് ബാബു ഇവിടെയുണ്ടായിരുന്നു. പിന്നീട് വീട്ടിൽ ചെന്നിട്ടില്ല. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് ബാബു ഓഫീസിൽ എത്തിയത്. ഇദ്ദേഹം കെട്ടിടത്തിൽ കുടുങ്ങിയിട്ടുള്ളതായി രക്ഷപ്പെട്ട ജീവനക്കാർ പറഞ്ഞിരുന്നു.

കെട്ടിടത്തിന്റെ മുൻഭാഗത്ത് പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിൽ കോടികളുടെ നാശനഷ്ടമുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നിരിക്കുന്നത്. കെട്ടിടത്തിന്റെ മുൻഭാഗത്ത് പോർച്ചുണ്ട്. കയർ ഉപയോഗിച്ചാണ് പോർച്ചിന്റെ സീലിങ് നടത്തിയിരിക്കുന്നത്. ഈ ഭാഗത്തുനിന്നാണ് തീ പടർന്നിരിക്കുന്നത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *