സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പരീക്ഷണ ദൗത്യം വിജയം, നാലാം പരീക്ഷണത്തിൽ ബൂസ്റ്ററും പേടകവും സുരക്ഷിതമായി തിരിച്ചിറങ്ങി

ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ നാലാം പരീക്ഷണം വിജയം. ജൂൺ 6ന് അമേരിക്കയലെ ടെക്‌സസിലെ ബോകാചികയിലുള്ള സ്‌പെയ്‌സ് എക്‌സിന്റെ സ്റ്റാര്‍ബേസ് ബഹിരാകാശകേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം. കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കകം റോക്കറ്റിലുള്ള സൂപ്പര്‍ഹെവി ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് പേടകം എന്നീ രണ്ടു ഭാ​ഗങ്ങളും വിച്ഛേദിക്കപ്പെട്ടു. വിക്ഷേപിച്ച് ഏഴ് മിനിറ്റിനകം തന്നെ സൂപ്പര്‍ഹെവി ബൂസ്റ്റര്‍ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ തിരിച്ചിറങ്ങി. സ്റ്റാര്‍ഷിപ്പ് പേടകമാകട്ടെ 200 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ചശേഷം ആസൂത്രണം ചെയ്തപോലെ ഇന്ത്യന്‍ മഹാസമുദ്രത്തിലും തിരിച്ചിറങ്ങി. ആദ്യമായാണ് ഈ രണ്ടുഘട്ടങ്ങളും വിജയകരമാകുന്നത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും മനുഷ്യരെയും ചരക്കുകളും കൊണ്ടുപോകുന്നതിനായി സ്‌പെയ്‌സ് എക്‌സ് രൂപകല്പന ചെയ്തതാണ് സ്റ്റാര്‍ഷിപ്പ് ബഹിരാകാശവാഹനം.

2023 ഏപ്രിലിലും നവംബറിലും നടത്തിയ ആദ്യ രണ്ടുവിക്ഷേപണങ്ങളിലും റോക്കറ്റ് പൊട്ടിത്തെറിച്ച് മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ പതിച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ നടത്തിയ പരീക്ഷണവും പൂർണ വിജയം കണ്ടില്ല. ഇത്തവണ പൊട്ടിത്തെറിയുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങളെല്ലാം നടത്തിയശേഷമായിരുന്നു വിക്ഷേപണം.

Leave a Reply

Your email address will not be published. Required fields are marked *