സിഎൻഎൻ ചാനലിനെതിരേ മാനനഷ്ടക്കേസുമായി ട്രംപ്;47.5 കോടി ഡോളർ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സിഎൻഎൻ ചാനലിനെതിരേ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 475 മില്ല്യൺ ഡോളറിന്റെ(47.5 കോടി ഡോളർ) മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 2024 ലെ തിരഞ്ഞെടുപ്പിൽ താൻ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന ഭയത്തിൽ സിഎൻഎൻ തനിക്കെതിരേ ക്യാംപയിൻ നടത്തിയെന്ന് ഫ്ളോറിഡയിലെ ജില്ലാ കോടതിയിൽ നൽകിയ പരാതിയിൽ ട്രംപ് ചൂണ്ടിക്കാട്ടുന്നു.

വിശ്വസനീയമായ വാർത്താ ഉറവിടം എന്ന ഖ്യാതി ഉപയോഗിച്ചുകൊണ്ട് സിഎൻഎൻ പ്രചരണം നടത്തി വായനക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചു. രാഷ്ട്രീയമായി തന്നെ പരാജയപ്പെടുത്താനാണ് സിഎൻഎൻ ശ്രമിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച് 29 പേജുള്ള പരാതിയിൽ ട്രംപ് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *