ഷെയ്ഖ് ഹസീനയുടെ സാരിയും കോഴിയുമെല്ലാം അടിച്ചോണ്ട് പോയി; ഗണഭബൻ കൊള്ളയടിച്ച് സമരക്കാർ

ഷെയ്ഖ് ഹസീനയുടെ ഔദ്യോ​ഗിക വസതി കൊള്ളയടിച്ച് പ്രക്ഷോഭകാരികൾ. ബംഗ്ലദേശ് പ്രധാനമന്ത്രി പദവി രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഔദ്യോഗിക വസതിയായ ഗണഭബൻ കൈയ്യേറിയ സമരക്കാർ അവിടെ ഒന്നും ബാക്കി വെച്ചിട്ടില്ല. ഔദ്യോഗിക വസതിയിൽ വളർത്തിയിരുന്ന മീനുകളെയും താറാവുകളെയും വരെ അടിച്ചുമാറ്റി.

ഹസീനയുടെ സാരികളും മറ്റ് വസ്ത്രങ്ങളും മോഷ്ടിക്കപ്പെട്ടു. ചിലർക്ക് അവിടുത്തെ ചെടികളോടായിരുന്നു താൽപര്യം. മറ്റുചിലർ വസതിക്കു മുന്നിൽനിന്ന് സെൽഫിയെടുത്തു. കട്ടിലില്‍ കിടന്നു വിശ്രമിക്കുന്ന മറ്റു ചിലർ. ബംഗ്ലദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമയും കേടുവരുത്തി. വിദ്യാർഥി സംഘടനകളുടെ നിസ്സഹകരണ സമരം കലാപമായി ആളിക്കത്തിയതോടെയാണ് ബംഗ്ലദേശ് പ്രധാനമന്ത്രി പദവിയിൽനിന്നു ഷെയ്ഖ് ഹസീന രാജിവച്ചത്. ജോലി സംവരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭം സർക്കാരിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരമായി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *