രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്നു പേർക്ക്

ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. കരോളിൻ ആർ.ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്ലെസ് എന്നിവർക്കാണ് പുരസ്‌കാരം. ‘ക്ലിക് കെമിസ്ട്രിയിലെയും ബയോഓർത്തോഗനൽ കെമിസ്ട്രിയിലെയും’ സംഭാവനകൾക്കാണ് പുരസ്‌കാരം. ബാരി ഷാർപ്ലെസിന് രണ്ടാം തവണയാണ് നൊബേൽ പുരസ്‌കാരം ലഭിക്കുന്നത്.

ബെഞ്ചമിൻ ലിസ്റ്റ് (ജർമനി), ഡേവിസ് മാക്മില്ലൻ (അമേരിക്ക) എന്നിവർക്കായിരുന്നു 2021ലെ പുരസ്‌കാരം. അസിമട്രിക് ഓർഗനോ കാറ്റലിസ്റ്റുകൾ വികസിപ്പിച്ചതിനായിരുന്നു പുരസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *