യുഎസ് ബന്ദിയെ കൈമാറുമെന്ന് അറിയിച്ച് ഹമാസ്. അമേരിക്കയുമായി ചർച്ചയെ തുടർന്നാണ് തീരുമാനം.
അമേരിക്കൻ-ഇസ്രായേലി ബന്ദിയായ ഈഡൻ അലക്‌സാണ്ടർ എന്ന സൈനികന്റെയും നാല് ബന്ദികളുടെ മൃതദേഹവും വിട്ടുനൽകുമെന്നാണ് ഹമാസ് അറിയിച്ചത്.
ഇസ്രായേൽ-ഹമാസ് വെടിനിർത്തലിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഖത്തറിൽ ചർച്ച തുടരുന്നതിനിടെയാണ് ഹമാസ് പ്രഖ്യാപനം. എന്നാൽ എപ്പോഴാണ് കൈമാറുകയെന്ന് ഹമാസ് വ്യക്തമാക്കിയിട്ടില്ല.