യുഎസില്‍ ഇന്ത്യന്‍ വംശജന്‍ കൗമാരക്കാരൻ്റെ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍ വംശജനായ മൈനാങ്ക് പട്ടേലിനെ (36) കൗമാരക്കാരൻ വെടിവച്ച് കൊലപ്പെടുത്തി. 2580 എയര്‍പോര്‍ട്ട് റോഡിലെ ടുബാക്കോ ഹൗസിന്റെ ഉടമയാണ് മൈനാങ്ക് പട്ടേല്‍. ചൊവ്വാഴ്ച രാവിലെയാണ് സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്ത് പ്രതിയെ റോവന്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറസ്റ്റ് ചെയ്തു. മോഷണശ്രമത്തിനിടെയാണ് കൗമാരക്കാരൻ വെടിയുതിർത്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

വെടിയേറ്റ് ഗുരുതരവസ്ഥയിലായിരുന്ന പട്ടേലിനെ ആദ്യം നൊവാന്റ് ഹെല്‍ത്ത് റോവന്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് ഷാര്‍ലറ്റിലെ പ്രെസ്ബിറ്റീരിയന്‍ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മൈനാങ്ക് മരിച്ചത്. ടുബാക്കോ ഹൗസ് സ്റ്റോറില്‍ നിന്ന് ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്കെത്തിയതെന്ന് അധികൃതർ പറഞ്ഞു. എന്താണ് ഇത്തരത്തിലൊരു കുറ്റകൃത്യത്തിനു പിന്നിലെന്ന് വ്യക്തമല്ലെന്നും ആക്രമണത്തില്‍ മറ്റാര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *