മ്യാൻമറിലെ രഖൈൻ മേഖലയിലേക്ക് പോകരുത്; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

മ്യാൻമറിലെ രഖൈൻ മേഖലയിലേക്ക് ഇന്ത്യാക്കാർ പോകരുതെന്ന അടിയന്തര മുന്നറിയിപ്പുമായി കേന്ദ്രം. രഖൈനലേക്ക് പോയവർ അടിയന്തിരമായി അവിടം വിടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കി. ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന മ്യാൻമറിലെ രഖൈനിൽ ആശയ വിനിമയ സംവിധാനങ്ങൾ പോലും തകരാറിലാണെന്നും അവശ്യ സാധനങ്ങൾ കിട്ടാനില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ജാ​ഗ്രത നിർദേശത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *