ഭൂകമ്പത്തിന് മുമ്പും ശേഷവും; തുർക്കിയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

തുർക്കിയിലെയും സിറിയയിലെയും ശക്തമായ ഭൂകമ്പത്തിന്റെ ആഴം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. ഭൂകമ്പത്തിന് മുമ്പും ശേഷവുമുള്ള തുർക്കിയുടെ ചിത്രങ്ങളാണ` പുറത്തുവന്നത്. സതേൺ സിറ്റി ഓഫ് അൻറ്റാക്യയും കരാമൻമരാസുമാണ് ഭൂകമ്പം അതിരൂക്ഷമായി ബാധിച്ച പ്രദേശങ്ങൾ. ഇവിടങ്ങളിൽ വൻ കെട്ടിടങ്ങൾ അപ്പാടെ നിലം പൊത്തിയിരുന്നു.

കരാമൻമരാസിനും ഗാസിയാന്റെപിനും ഇടക്കുള്ള ഭാഗങ്ങളിലാണ് അതിരൂക്ഷമായ നാശനഷ്ടങ്ങൾ ഉണ്ടായത്. നഗരം പൂർണമായും അവശിഷ്ടങ്ങളായി മാറി. ഏഴ് പ്രവിശ്യകളിലായി പൊതു ആശുപത്രികൾ ഉൾപ്പെടെ 3000ഓളം കെട്ടിടങ്ങൾ തകർന്നുവെന്ന് തുർക്കി അറിയിച്ചു. 13ാം നൂറ്റാണ്ടിലുണ്ടാക്കിയ ചരിത്ര പ്രധാനമായ മുസ്‌ലിം പള്ളിയും ഭാഗികമായി തർന്നു.

ഭൂകമ്പത്തിൽ ഇതോടെ 15000 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. 12,391 പേർ തുർക്കിയിലും 2,992 പേർ സിറിയയിലും മരണപ്പെട്ടുവെന്നാണ് കണക്കുകൾ. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് വിവരം. ഏകദേശം 23 ദശലക്ഷം പേരെ ഭൂകമ്പം ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 77 ദേശീത, 13 അന്തർദേശീയ അടിയന്തര സഹായ സംഘങ്ങളെ ഭൂകമ്പ ബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *