ബലാത്സംഗ കേസ്; പോപ് ഗായകൻ ക്രിസ് വുവിന് 13 വർഷം തടവ് വിധിച്ചു

കനേഡിയൻ- ചൈനീസ് പോപ് ഗായകൻ ക്രിസ് വുവിന് 13 വർഷം തടവ് വിധിച്ച് ബെയ്ജിംഗിലെ കോടതി. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 2020-ലാണ് ഗായകനെ കുടുക്കിയ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന മൂന്ന് സ്ത്രീകളെ 2020 നവംബർ മുതൽ ഡിസംബർ വരെ തന്റെ വീട്ടിൽ വെച്ച് ക്രിസ് വു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് ചായോങ് ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതി ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ അറിയിച്ചു.

2021 ജൂലൈ 31 ന് ബെയ്ജിംഗിൽ വെച്ച് വു അറസ്റ്റിലായിരുന്നു. തന്നെയും മറ്റ് പെൺകുട്ടികളെയും വു പീഡിപ്പിക്കാൻ ശ്രമിച്ചതായി ഒരു ദ്യാർത്ഥി പരസ്യമായി ആരോപിച്ചതിനെത്തുടർന്നായിരുന്നു ഇത്. 17 വയസ്സുള്ളപ്പോൾ വു തന്നെ മദ്യം കുടിപ്പിച്ച ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതായും വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വൂവിന്റെ സൂപ്പർ താര പരിവേഷം തകരുന്നതും ഈ തുറന്നുപറച്ചിലിന് ശേഷമാണ്. 2021-ൽ അറസ്റ്റിലാവുന്നതിന് മുമ്പ് വു യിഫാൻ എന്ന പേരിലാണ് ക്രിസ് വു ചൈനയിൽ അറിയപ്പെട്ടിരുന്നത്. മില്യൺ കണക്കിന് ഫോളോവർമാരായിരുന്നു സോഷ്യൽ മീഡിയയിൽ ഇയാൾക്കുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *