തായ്‌ലാൻഡ് യുദ്ധക്കപ്പൽ മുങ്ങി; 33 നാവികരെ രക്ഷിക്കാൻ ശ്രമം തുടരുന്നു

തായ്ലാൻഡ് യുദ്ധക്കപ്പൽ ഉൾക്കടലിൽ മുങ്ങി. 106 പേർ ഉണ്ടായിരുന്ന കപ്പലിൽ നിന്ന് 73 പേരെയും രക്ഷിച്ചു. ഇപ്പോഴും കപ്പലിൽ കുടുങ്ങി കിടക്കുന്ന 33 പേരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. തായ്‌ലാൻഡ് നാവികസേനയുടെ സുഖോ തായി എന്ന യുദ്ധക്കപ്പലാണ് തായ്ലൻഡ് ഉൾക്കടലിൽ മുങ്ങിയത്.

പ്രക്ഷുബ്ധമായ കടലിൽ കപ്പലിന്റെ ഇലക്ട്രിക് സംവിധാനം തകരാറിലായതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്നു യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നതായി തായ്ലൻഡ് നാവികസേനാ വക്താവ് പറഞ്ഞു. 1987 മുതൽ തായി നാവികസേന ഉപയോഗിക്കുന്ന അമേരിക്കൻ നിർമിത യുദ്ധക്കപ്പലാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *