ട്രെയിനുകളിലെ കത്തിക്കുത്തിനെ ചെറുക്കാൻ ഇനി ബ്ലേഡ്-പ്രൂഫ് കുടകൾ; പുത്തൻ ഐഡിയുമായി ജാപ്പനീസ് കമ്പനി

അങ്ങ് ജപ്പാനിൽ കത്തിക്കുത്തിനെ പ്രതിരോധിക്കാനുള്ള കുടകൾ വരുന്നു. കത്തി ഉപയോ​ഗിച്ചുള്ള ആക്രമണം ജപ്പാനിൽ വർധിച്ചതോടെയാണ് ജപ്പാനിലെ ജെആർ വെസ്റ്റ് എന്ന കമ്പനി കൻസായി മേഖലയിൽ ഈ കുടകൾ ഇറക്കാൻ തീരുമാനിച്ചത്. ബുള്ളറ്റ് പ്രൂഫ് എന്ന് പറയ്യുന്നത് പോലെ ബ്ലേഡ് പ്രൂഫ് കുടകളാണ് കമ്പനി ഇതുവഴിയുള്ള ട്രെയിനുകളിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നത്.

അപകടകരമായ സാഹചര്യങ്ങളിൽ പ്രതിരോധിക്കാനും സംരക്ഷണം നൽകാനും ഈ കുടകൾക്ക് സാധിക്കും എന്നാണ് റിപ്പോർട്ടുകൾ. കമ്പനി പറയുന്നതനുസരിച്ച് കുടയുടെ ആകൃതിയിൽ വരുന്നത് ഇത്തരം അപകടങ്ങളെ ചെറുക്കാനുള്ള ഒരു ഉപകരണമാണ്. ഇത് യാത്രക്കാർക്ക് സുരക്ഷിതമായി ഓടിപ്പോകാനുള്ള സമയം നൽകും.

സാധാരണ കുടയേക്കാൾ 20 സെൻ്റീമീറ്റർ അധികം നീളമുള്ളതും എളുപ്പത്തിൽ തുളച്ചുകയറാത്തതുമായ ഒരു പ്രത്യേക തുണി ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇവ അക്രമമുണ്ടാകുന്ന സമയത്ത് ഒരു ഷീൽഡ് പോലെ പ്രവർത്തിക്കും. ഈ വർ‌ഷം നവംബറിൽ ഈ കുടകൾ ട്രെയിനുകളിൽ ലഭ്യമാക്കി തുടങ്ങും എന്നാണ് കമ്പനി അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *