ചൈനയിൽ കോവിഡ് തരംഗം: കേസുകൾ കുത്തനെ ഉയരുന്നു

കോവിഡിനെ തടയാനായി വിവിധ ഭാഗങ്ങളിൽ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രോഗവ്യാപനം. ബുധനാഴ്ച മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്ന് നാഷനൽ ഹെൽത്ത് ബ്യൂറോ പറയുന്നു. ഏപ്രിൽ 13നുശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും അധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്.

കോവിഡിന്റെ രൂക്ഷമായ കെടുതികളെ മറികടക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും, സമ്പൂർണ അടച്ചിടൽ ഉൾപ്പെടെയുള്ള സീറോ കോവിഡ് നയം കർശനമായി പാലിക്കുകയും ചെയ്ത ചൈനയെ സംബന്ധിച്ചിടത്തോളം ഒറ്റയടിക്ക് കേസുകൾ ഉയർന്നത് വൻ തിരിച്ചടിയാണ്. സീറോ കോവിഡ് നയത്തിൽ ഇളവ് വരുത്താൻ ചൈന തയാറെടുക്കുന്നതിനിടെയാണ് വീണ്ടും കേസുകൾ കുത്തനെ ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *