ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിൽ കാട്ടുതീ. കാട്ടുതീയിൽ 46 പേർ മരിക്കുകയും ഇരുന്നൂറിലേറെ പേരെ കാണാതാവുകയും ചെയ്തു.
43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്.1,100 പേർക്ക് വീട് നഷ്ടമായതായും കണക്കുകൾ സൂചിപ്പിക്കുന്നു.
ഉയർന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം ഇത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളിയാവുകയാണ്.