ഇറ്റാലിയൻ സിനിമകളുടെ സുവർണകാലഘട്ടത്തിലെ വിവാദ ചലച്ചിത്ര സംവിധായകൻ റുജെറോ ഡിയോഡാറ്റോ (83) അന്തരിച്ചു. ആറുപതിറ്റാണ്ടുനീണ്ട ചലച്ചിത്രജീവിതത്തിൽ ഒട്ടേറെ ചിത്രങ്ങളും ടി.വി. ഷോകളും സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും 1980-ൽ പുറത്തിറങ്ങിയ ‘കാനിബാൽ ഹോളോകോസ്റ്റ്’ എന്ന ചിത്രമാണ് അദ്ദേഹത്തെ സുപ്രസിദ്ധനാക്കിയത്.
തീവ്രഹിംസാത്മകത പുലർത്തുന്ന ചിത്രം ഏറെ വിമർശിക്കപ്പെട്ടു. ഡിയോഡാറ്റോ അറസ്റ്റിലായി. 50-ലധികം രാജ്യങ്ങളിൽ ചിത്രം നിരോധിച്ചു. സിനിമയ്ക്കായി മൃഗങ്ങളെ ക്രൂരമായി കൊന്നതിൽ ഡിയോഡാറ്റോ നിയമനടപടിയും വിമർശനങ്ങളും നേരിട്ടു.