ഒരിക്കലും വിട്ടുപിരിയാനാകില്ല; ഒരേ പുരുഷനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ

കെനിയയിൽ മൂന്ന് സഹോദരിമാർ ഒരേസമയം പ്രണയിച്ചത് ഒരു പുരുഷനെ. വിട്ടുപിരിയാൻ പ്രയാസമുള്ളതിനാൽ മൂന്ന് പേരെയും വിവാഹം കഴിച്ച് കാമുകൻ.വിട്ടുപിരിയാൻ പ്രയാസമുള്ളതിനാൽ ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് മൂന്നു പേരും ഒരാളെ പ്രണയിച്ചത്. ഈ പ്രണയം കാമുകനും നിരസിച്ചില്ല. മൂന്നു പേരേയും വിവാഹം ചെയ്ത് ഇപ്പോൾ ഒരുമിച്ച് ഒരു വീട്ടിലാണ് താമസം.

കെനിയയിൽ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരാണ് ഈ അപൂർവ പ്രണയകഥയിലെ നായികമാർ. മൂന്നു പേരും ഐഡന്റിക്കൽ സിസ്റ്റേഴ്സാണ്. ഇവർ ഒരു ക്വയർ ബാൻഡിലെ ഗായികമാരായിരുന്നു. ഒരു പരിപാടിക്കിടെയാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. മൂന്ന് സഹോദരിമാരെയും ഒരേസമയം സ്റ്റീവോയ്ക്ക് ഇഷ്ടപ്പെട്ടു അതോടൊപ്പം തന്നെ മൂന്ന് സഹോദരിമാർക്കും സ്റ്റീവോയെയും ഇഷ്ടപ്പെടുകയും തങ്ങളുടെ ഭർത്താവാക്കാൻ ആഗ്രഹിക്കുകയും ചെയ്തു. ഏതായാലും മൂന്നു ഭാര്യമാർക്ക് ഒപ്പമുള്ള ജീവിതത്തിൽ താൻ സംതൃപ്തൻ ആണെന്നാണ് സ്റ്റീവോ പറയുന്നത്.

തിങ്കളാഴ്ച മേരിയ്ക്കും ചൊവ്വാഴ്ച്ച കേറ്റിനും ബുധൻ ഈവ്വിനും വേണ്ടിയാണ് ഇയാൾ മാറ്റിവെച്ചിരിക്കുന്നതെന്ന് സ്റ്റീവോ പറയുന്നു. ഈ ടൈംടേബിൾ കൃത്യമായി പാലിക്കണമെന്ന് സഹോദരിമാർക്കും നിർബന്ധമുണ്ട്. മറ്റൊരു സ്ത്രീയും സ്റ്റീവോയുടെ ജീവിതത്തിലേക്ക് കടന്നു വരാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *