എളുപ്പവഴി തേടി വൻമതിൽ പൊളിച്ചു; 2 തൊഴിലാളികൾ അറസ്റ്റിൽ

ലോകാദ്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വൻമതിലിന്റെ ഒരുഭാഗം എളുപ്പവഴി തേടി പൊളിച്ച രണ്ട് തൊഴിലാളികൾ അറസ്റ്റിൽ. നിർമാണപ്രവർത്തനങ്ങൾക്കിടെ വഴി എളുപ്പമാക്കുന്നതിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പൊളിച്ചത്. ഷാങ്‌സി പ്രവിശ്യയിലെ 32-ാം നമ്പർ മതിലാണ് ഒരു പുരുഷനും സ്ത്രീയും ചേർന്ന് മണ്ണുമാന്തിയന്ത്രം കടത്താനായി തകർത്തത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ബിസി 220 മുതൽ നിർമാണം തുടങ്ങിയതെന്നു കരുതുന്ന 21,196 കിലോമീറ്റർ നീളം വരുന്ന വൻമതിലിന്റെ പല ഭാഗങ്ങളും പലതവണ പുതുക്കിപ്പണിതു. എഡി 1600 കളിൽ മിങ് രാജവംശത്തിന്റെ കാലത്ത് ഇത് ഏറ്റവും വലിയ സൈനിക നിർമിതിയായി മാറി. 1987 മുതൽ യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള വൻമതിലിന്റെ 30 ശതമാനത്തിലധികവും നശിച്ചു. ശേഷിക്കുന്ന ഭാഗം സംരക്ഷിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *