ഇന്ത്യയുടെ ഭാഗത്തുനിന്നു ഏതെങ്കിലും തരത്തിൽ പ്രകോപനമുണ്ടായാൽ അതിന് ശക്തമായി തന്നെ തിരിച്ചടിയ്ക്കുമെന്ന് റഷ്യയിലെ പാക്ക് നയതന്ത്രജ്ഞൻ മുഹമ്മദ് ഖാലിദ് ജമാലി.
പാക്കിസ്ഥാനിലെ ചില പ്രദേശങ്ങളിൽ ഇന്ത്യ സൈനികാക്രമണം നടത്താൻ പദ്ധതിയിടുന്നെന്ന രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. അങ്ങനെ എന്തെങ്കിലുമുണ്ടായാൽ പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാൻ മടിക്കില്ലെന്നും മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു.റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജമാലിയുടെ പരാമർശം
അതേസമയം, ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയും ഡൽഹിയിൽ അടിയന്തര കൂടിക്കാഴ്ച നടത്തി. കരസേനാ നാവികസേനാ മേധാവികളായും ഉദ്യോഗസ്ഥരായും പ്രധാനമന്ത്രി ചർച്ച നടത്തി. പ്രതിരോധ മേഖലയിലെ ഉന്നത തലത്തിലുള്ള യോഗത്തിൽ, പാകിസ്താന്റെ ഭീഷണികൾക്ക് തക്ക തിരിച്ചടി നൽകാൻ സൈന്യത്തിന് ആവശ്യമായ എല്ലാ സ്വാതന്ത്ര്യവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.