അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നതിനുള്ള ഉത്തരവിൽ ഒപ്പ് വച്ച് ട്രംപ്

അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നതിനുള്ള ഉത്തരവിൽ ഒപ്പ് വച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .ഡിപ്പാർട്ട്‌മെന്റ് ഓഫ് എജുക്കേഷൻ അടച്ചുപൂട്ടാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പ് വച്ചത്.സാമ്പത്തിക പരിഷ്‌കരണ നടപടികൾ തുടരുന്നതിനിടെ അധികച്ചെലവിന്റെ പേരിലാണ് നടപടി..

വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിടുന്നതിന് നേരത്തെ തന്നെ ട്രംപ് ഭരണകൂടം നടപടി തുടങ്ങിയിരുന്നു.കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ വകുപ്പിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടു. ഉത്തരവിന് പ്രസിഡന്റ് അംഗീകാരം നൽകിയതോടെ വകുപ്പ് പൂർണമായി അടച്ചുപൂട്ടാനുള്ള പദ്ധതികളാണ് സർക്കാർ ആലോചിക്കുന്നത്. തീരുമാനം നടപ്പാകുന്നതോടെ വിദ്യാർഥികൾക്കുള്ള വായ്പയും സ്‌കോളർഷിപ്പുകളും ഇല്ലാതാകും.

വകുപ്പിന്റെ പ്രവർത്തനം പരാജയമാണെന്ന് സർക്കാറിന്റെ വാദം.പൊതുവിദ്യാഭ്യാസത്തിനായി ധാരാളം പണം ചെലവിടുമ്പോൾ അത് ഉപയോഗിക്കുന്ന വിദ്യാർഥികളുടെ എണ്ണം കുറവാണെന്നന്നും സർക്കാർ പറയുന്നു. വിദ്യാഭ്യാസ വകുപ്പ് പൊളിച്ചുമാറ്റുമെന്ന് നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *