ഹെല്‍മറ്റ് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ടൂവീലര്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതുണ്ട്. എന്നാല്‍ നിത്യേനയുള്ള ഹെല്‍മറ്റ് ഉപയോഗം പലപ്പോഴും പലതരം ബുദ്ധിമുട്ട് ഉണ്ടാക്കാറുമുണ്ട്.

സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ നിരവധി പ്രശ്‌നങ്ങളാണ് കാണാറുള്ളത്. താരനും ചൊറിച്ചിലും മറ്റു പ്രശ്‌നങ്ങളും ഹെല്‍മറ്റ് വയ്ക്കുന്നതിലൂടെ ഉണ്ടാകാം. ഏറെനേരം ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ തലയോട്ടിയിലെ വിയര്‍പ്പു വര്‍ധിപ്പിക്കുകയും ഈ നനവു ശിരോചര്‍മത്തില്‍ പൂപ്പലിനും തുടര്‍ന്ന് താരനും ചൊറിച്ചിലിനും കാരണമാവുകയുമാണ് ചെയ്യുന്നത്. താരന്‍ വന്നുപെട്ടാല്‍ പിന്നെ മുടികൊഴിച്ചില്‍ സാധാരണമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.

ഈര്‍പ്പം കുറയ്ക്കുന്നതിനും അണുബാധകള്‍ തടയുന്നതിനും ഹെല്‍മെറ്റ് ലൈനറുകള്‍ പതിവായി വൃത്തിയാക്കുകയോ സ്‌കാര്‍ഫ് പോലുള്ളവ ധരിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. ഹെല്‍മെറ്റ് തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ലെന്ന് ഇത് ഉറപ്പാക്കും.

തലയോട്ടിയില്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍:

വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഒന്നിടവിട്ട് തലമുടി കഴുകുന്നത് തലയോട്ടിയിലെ പൊടിയും താരനും അകറ്റാന്‍ സഹായിക്കും.

മുടി തീരെ വരണ്ടാതാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതു ഹെല്‍മറ്റും മുടിയും തമ്മില്‍ ഉരസി മുടി കൊഴിച്ചിലുണ്ടാക്കും.

ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

ഹെല്‍മറ്റിനകം വശം എപ്പോഴും വൃത്തിയാക്കി ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തു വേണം വയ്ക്കാന്‍, ഇതു അണുബാധ തടയും.

ഹെല്‍മറ്റ് ധരിക്കുന്നതിനു മുന്‍പ് തലമുടി ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് കവര്‍ ചെയ്യുന്നത് വിയര്‍പ്പ് തടയാനും മുടി പൊട്ടിപോകുന്നത് ഒഴിവാക്കാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *