“ശ്വാസകോശം സ്പോഞ്ചു പോലെയാണ്’; പേടിക്കണ്ടാ, ഒറ്റമൂലിയുണ്ട് ശ്വാസകോശം വൃത്തിയാക്കാൻ

“ശ്വാസകോശം സ്പോഞ്ചു പോലെയാണ്…’ തിയറ്ററിൽ പുകവലിക്കെതിരേയുള്ള ബോധവത്കരണത്തിനായി ഉപയോഗിച്ചിരുന്ന പ്രശസ്ത പരസ്യമാണ്. അതേ പരസ്യവാചകം സത്യമാണ്. ശ്വാസകോശം സ്പോഞ്ചുപോലെ തന്നെയാണ്. ഹാനികരമാണെങ്കിലും പുകവലി ഉപേക്ഷിക്കാൻ പലർക്കും കഴിയുന്നില്ല. പുകവലി മൂലം ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇവിടെ പറയുന്നത്. 

സുലഭമായ വസ്തുക്കൾകൊണ്ട് ഒറ്റമൂലി എളുപ്പത്തില്‍ തയാറാക്കാം. നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഇതിനു കഴിയും. 400 ഗ്രാം ഉള്ളി, ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം പഞ്ചസാര, രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇഞ്ചി ഒരു വലിയ കഷ്ണം, വെളുത്തുള്ളി ആവശ്യത്തിന്. ഇത്രയും സാധനങ്ങളാണ് ഒറ്റമൂലി തയാറാക്കാൻ വേണ്ടത്.

ആദ്യം പഞ്ചസാര വെള്ളത്തിലിട്ടു തിളപ്പിക്കണം. കഷ്ണങ്ങളായി മുറിച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇതിലേക്ക് ഇടുക. ഇത് നന്നായി തിളച്ചശേഷം മഞ്ഞള്‍പ്പൊടി ചേര്‍ക്കാം. മിശ്രിതം ചെറുതായി വറ്റിച്ചെടുക്കണം. ശേഷം പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വയ്ക്കാം. രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുശേഷവും ഇത് കഴിക്കണം.

Leave a Reply

Your email address will not be published. Required fields are marked *