ചായക്കൊപ്പം കഴിക്കാനും കുട്ടികൾക്ക് ടിഫിനായി നൽകാനും രുചികരമായ
ക്രിസ്പി വെജിറ്റബിൾ വീട്ടിൽ തന്നെ ഉണ്ടാക്കാം അതും വെറും 5 മിനിറ്റിൽ പുറമേ നല്ല ക്രിസ്പിയും അകമേ സോഫ്റ്റുമായ കട്‌ല്റ്റ് ഈ ചേരുവകൾ ഉപയോഗിച്ച് വറുത്തെടുക്കാം.
ആവശ്യമായ ചേരുവകൾ:
ബ്രെഡ് – 2 (ചെറുതായി മുറിച്ചത്)
ഇഞ്ചി – 1 ടീസ്പൂൺ (പേസ്റ്റ്)
വെളുത്തുള്ളി – 1 ടീസ്പൂൺ
സവാള – 1
പച്ചമുളക് – 1
ഉരുളക്കിഴങ്ങ് – 2
കറിവേപ്പില – 1 ചെറുതണ്ട്
കുരുമുളകുപൊടി – ½ ടീസ്പൂൺ
മല്ലിപ്പൊടി – ½ ടീസ്പൂൺ
ഗരംമസാല – ¼ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ബ്രെഡ് ക്രംബ്സ് – ആവശ്യത്തിന്
ചൂടുവെള്ളം – 2 ടേബിൾസ്പൂൺ
മുട്ട അല്ലെങ്കിൽ കോൺഫ്‌ലോർ
എണ്ണ
തയ്യാറാക്കുന്ന വിധം:
ചട്ടിയിൽ അല്പം എണ്ണ ചൂടാക്കി സവാള വഴറ്റുക.
സവാള വാടിയ ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുവോളം വഴറ്റുക. ശേഷം പച്ചമുളകും കറിവേപ്പിലയും ചേർക്കുക.
അതിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, മല്ലിപ്പൊടി ചേർത്ത് പച്ചമണം മാറുന്നതു വരെ ചെറിയ തീയിൽ വാട്ടാം.
ശേഷം ഉരുളക്കിഴങ്ങ് ഉടച്ചതും രണ്ടു ടേബിൾ സ്പൂൺ ചൂടുവെള്ളവും ചേർത്തു നന്നായി യോജിപ്പിച്ച് നാരങ്ങാനീരുമൊഴിച്ച് അഞ്ചു മിനിറ്റ് അടച്ചു വേവിക്കാം.ഇതിലേയ്ക്ക് ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് ഇളക്കാം. അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
ഇതേ സമയം രണ്ട് ബൗളിലായി ബ്രെഡ് പൊടിച്ചതും, മുട്ട അല്ലെങ്കിൽ കോൺഫ്‌ലോർ കലക്കിയതും എടുത്തു വയ്ക്കാം. വേവിച്ചെടുത്ത പച്ചക്കറികൾ കട്‌ലറ്റ് രൂപത്തിലാക്കി മുട്ട മിശ്രിതത്തിലും ബ്രെഡ് പൊടിച്ചതിലും മുക്കി ചൂടായ എണ്ണയിൽ ചേർത്തു വറുക്കാം. നന്നായി വെന്തതിനു ശേഷം എണ്ണയിൽ നിന്നും മാറ്റാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ