മുഖത്തെ മെലാസ്മ: കറുത്ത കുത്തായി പിന്നീട് വലുതായി വരും; ഇ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

സ്ത്രീകൾക്കും പുരുഷന്മാർക്കും കവിൾ ഭാഗത്തും കണ്ണിന്റെ ഇരുവശത്തുമെല്ലാം കാണപ്പെടുന്ന ഒന്നാണ് കറുത്ത പാടുകൾ. ഇത് പലരുടെയും ആത്മവിശ്വാസത്തെയും ബാധിക്കാറുണ്ട്. കെമിക്കൽ പീൽ ചെയ്താൽ ഇതിനു ചെറിയൊരു ആശ്വാസം കിട്ടുമെങ്കിലും പിന്നീട് അത് വീണ്ടും വരും. കരിമംഗല്യം എന്ന് വിളിക്കുന്ന ഇത് മെലാസ്മ എന്ന പേരിൽ അറിയപ്പെടുന്നു. നമ്മുടെ ചർമത്തിലെ കോശങ്ങളിൽ മെലാനിൻ എന്ന ഘടകം കൂടുതൽ ഉണ്ടാകുമ്പോഴാണ് ഇതുണ്ടാകുന്നത്.

അമിതവണ്ണമുണ്ടെങ്കിലോ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടെങ്കിലോ ഇത്തരം അവസ്ഥയുണ്ടാകും. ചെറിയ കറുത്ത കുത്തായി പിന്നീട് ഇത് വലുതായി വരുന്നു. ഹോർമോൺ വ്യത്യാസങ്ങളാണ് ഇതിന് പ്രധാന കാരണമാകുന്ന ഒന്ന്. ഓട്ടോ ഇമ്യൂൺ രോഗങ്ങൾ ഉണ്ടെങ്കിൽ ഇത് സംഭവിക്കുന്നു.

സ്ത്രീകളിൽ മെനോപോസ് സമയത്തും ഈസ്ട്രജൻ ഹോർമോൺ കുറയുമ്പോഴും ഇതുണ്ടാകുന്നു. നാൽപതുകളിൽ ഹോർമോൺ കാരണം ഇത്തരം പ്രശ്‌നം വന്നാൽ കുറയാൻ പാടാണ്. ഇതുപോലെ അലർജി പ്രശ്‌നങ്ങൾ, സെൻസിറ്റീവ് ചർമം എന്നിവയെല്ലാം ഇത്തരം പ്രശ്‌നത്തിന് കാരണമാകുന്നു. ഹെയർ ഡൈകൾ പോലെ ചില രാസവസ്തുക്കളും ഇതിന് കാരണമാകുന്നു.

നമ്മുടെ ശരീരത്തിലെ ഏത് കണ്ടീഷൻ കൊണ്ടാണ് ഇതുണ്ടാകുന്നതെന്ന് കണ്ടുപിടിച്ചാൽ എളുപ്പം ഇത് പരിഹരിക്കാം. വ്യായമം നല്ലതുപോലെ ചെയ്താൽ ശരീരത്തിലെ പല അലർജിക് പ്രശ്‌നങ്ങളും മാറ്റാൻ പറ്റും. ഇതുപോലെ തന്നെ വൈറ്റമിൻ സി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും സഹായിക്കും. ക്യാപ്‌സിക്കം, ബ്രൈാക്കോളി, മാങ്ങ, നെല്ലിക്ക എന്നിവയെല്ലാം നല്ലതാണ്. വൈറ്റമിൻ ഇ അടങ്ങിയ നട്‌സ്, സീഡ്‌സ്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയെല്ലാം നല്ലതാണ്. നമ്മുടെ നാട്ടിൽ ലഭിക്കുന്ന ചാള, ചൂര തുടങ്ങിയ ഭക്ഷണങ്ങൾ നല്ലതാണ്. നല്ല ഉറക്കം ഗുണം ചെയ്യും. മുഖത്ത് സൺസ്‌ക്രീനും മോയിസ്ചറൈസറും പുരട്ടാം. പ്രശ്‌നം അധികമെങ്കിൽ ചികിത്സ തേടാം. ഇതിന് ഇന്ന് ഹോമിയോ ചികിത്സകൾ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *