ഫ്‌ളാക്‌സ് സീഡ്‌സ് കുതിർത്തുവച്ച വെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കൂ… ആഴ്ചകൾക്കുള്ളിൽ മാറ്റങ്ങൾ

രാവിലെ വെറും വയറ്റിൽ ഫ്‌ളാക്‌സ് സീഡ്‌സ് കുതിർത്തുവച്ച വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രകൃതിദത്ത ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട് ഫ്ളാക്സ് സീഡ്‌സിൽ. രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിൻറെ ആരോഗ്യത്തിനും ഉത്തമമാണ്.

ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. മത്സ്യം കഴിക്കാത്തവർക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാൻ ഫ്ളാക്സ് സീഡുകളും ഫ്ളാക്സ് സീഡ് ഓയിലും ഡയറ്റിൽ ഉൾപ്പെടുത്തണം. തലച്ചോറിൻറെ ആരോഗ്യത്തിനും നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.

ഫ്ളാക്സ് സീഡുകൾ കൊളസ്‌ട്രോളിനെ കുറയ്ക്കാൻ സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും സീഡ്‌സിനുണ്ട്. ടൈപ്പ് 2 പ്രമേഹ രോഗികൾക്കും ഫ്ളാക്സ് സീഡ്‌സ് കുതിർത്ത് വച്ച വെള്ളം വെറും വയറ്റിൽ കുടിക്കാം. കുടവയർ കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും രാവിലെ കുടിക്കുന്നത് ഉത്തമമാണ്. ഫൈബർ ധാരാളം അടങ്ങിയ ഫ്ളാക്സ് സീഡുകൾ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.

ഫ്ളാക്സ് സീഡ്‌സ് കുതിർത്തുവച്ച വെള്ളം പതിവായി കുടിക്കുന്നത് ചർമത്തിൻറെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യം നിലനിർത്താനും ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *