ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ റാഗി അത്രത്തോളം തന്നെ ഗുണം നൽകുന്നുണ്ട് എന്നതാണ് സത്യം. പല പ്രതിസന്ധികളേയും ആരോഗ്യ പ്രശ്നങ്ങളേയും പൂർണമായും ഇല്ലാതാക്കി ആയുരാരോഗ്യം വർദ്ധിപ്പിക്കുന്നതിന് റാഗി പുട്ട് സഹായിക്കുന്നു. പ്രഷറും പ്രമേഹവും ഉള്ളവർക്ക് വേണമെങ്കിൽ സ്ഥിരമാക്കാവുന്നതാണ്. അത്രയധികം ഗുണം ഇതിന് ലഭിക്കുന്നു. ഇത് സ്ഥിരമായോ അല്ലെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണയോ കഴിക്കുന്നത് നല്ലതാണ്. പ്രമേഹം മാത്രമല്ല പ്രഷറും ഇല്ലാതാക്കുന്നതിന് റാഗി മികച്ചതാണ്. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്തുകൊണ്ടും മികച്ചതാണ് റാഗി. കൊളസ്ട്രോൾ കുറക്കുന്നതിനും റാഗി തന്നെയാണ് മുന്നിൽ. നാരുകളുടെ കലവറയായതിനാൽ ഇത് നിങ്ങളുടെ മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ദഹന പ്രക്രിയ കൃത്യമായി നടക്കുന്നതിനും റാഗി സഹായിക്കുന്നു.
എങ്ങനെ വളരെ എളുപ്പത്തിൽ റാഗി പുട്ട് തയ്യാറാക്കാം എന്നു നോക്കാം.
റാഗി പുട്ട് തയ്യാറാക്കാൻ ആദ്യം റാഗി നല്ലതുപോലെ കഴുകി ഉണക്കിയെടുക്കുക. ഉണക്കിയതിന് ശേഷം ഇത് നല്ലതുപോലെ മിക്സിയിലിട്ട് പൊടിച്ചെടുക്കുക. വെള്ളം അൽപം പോലും ചേർക്കരുത്. പൊടിച്ചതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേർത്ത് പുട്ടുപൊടിയുടെ പരുവത്തിൽ പൊടിച്ചെടുക്കുക. അതിന് ശേഷം പുട്ടുകുറ്റിയിൽ അൽപം തേങ്ങ ഇട്ട് റാഗിപ്പൊടി കുഴച്ചതും ഇട്ട് പിന്നീട് തേങ്ങയിട്ട് പുട്ടുകുറ്റിയിൽ വെച്ച് വേവിച്ചെടുക്കുക. റാഗിപ്പുട്ട് തയ്യാർ. ഇതിന് നിങ്ങൾക്ക് വെറും പഴവും പപ്പടവും തന്നെ ധാരാളം. ഇതല്ല എന്തെങ്കിലും കറികൾ വേണമെങ്കിൽ അതും ഇതിൽ ചേർക്കാവുന്നതാണ്.