പഞ്ചസ്സാര തികച്ചും ആരോഗ്യത്തിന് ഗുണകരമല്ല, പകരം നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഇത നയിക്കും എന്ന് നമ്മൾക്ക് അറിയാം. അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ് വരുന്ന പഞ്ചസ്സാരയിൽ യാതൊരു തരത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടില്ല. അതിനാൽ തന്നെ പലരും പഞ്ചസ്സാരയക്കു പകരം ശർക്കരയും അതുപോലെ ബ്രൗൺ ഷുഗറും ഉപയോഗിക്കുന്നത് കാണാം.
നമ്മൾ ഏതെല്ലാം മധുരപലഹാരങ്ങളിലും ചായയിലും പഞ്ചസ്സാര ഉപയോഗിച്ചിരുന്നുവോ അതിന് പകരം ശർക്കര, ബ്രൗൺഷുഗർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ ആരോഗ്യത്തിന് നല്ലതാണ് എന്ന് കരുതുന്നവർ ഉണ്ട്. എന്നാൽ, ഓർത്തിരിക്കേണ്ട വസ്തുത എന്തെന്നാൽ എല്ലാം മധുരം തന്നെയാണ് എന്നതാണ്.
ബ്രൗൺഷുഗർ

സാധാ പഞ്ചസ്സാരയെ അപേക്ഷിച്ച് ബ്രൗൺഷുഗറിന് കുറച്ചെങ്കിലും പോഷക ഗുണങ്ങളുണ്ട്. സാധാ പഞ്ചസ്സാര നന്നായി പ്രോസസ്സിംഗ് കഴിഞ്ഞ് അതിലെ ഗുണങ്ങളെല്ലാം നഷ്ടപ്പെട്ടതിന് ശേഷമാണ് നമ്മളിലേയ്ക്ക് എത്തുന്നത്. നമ്മൾക്കറിയാം, പഞ്ചസ്സാര ആയാലും അതുപോലെ, ബ്രൗൺഷുഗർ, ശർക്കര എന്നിവയെല്ലാം തന്നെ തയ്യാറാക്കുന്നത് കരിമ്പിന്റെ നീരിൽ നിന്നുമാണ്. കരിമ്പിന്റെ നീരിന ഗുണങ്ങൾ അനവധിയാണ്. എന്നാൽ, അത് പഞ്ചസ്സാരയിലേയക്ക് എത്തുമ്പോൾ ആ ഗുണങ്ങളെല്ലാം നഷ്ടപ്പെടുന്നുണ്ട്.
എന്നാൽ, ബ്രൗൺഷുഗർ അധികം പ്രോസസ്സിംഗ് കഴിയാത്തതിനാൽ ഇതിൽ കരിമ്പിന്റേതായ ഗുണങ്ങൾ കുറച്ചെങ്കിലും അടങ്ങിയിരിക്കുന്നു. ഇതിൽ കാൽസ്യം, പൊട്ടാസ്യം, അയേൺ, മഗ്നീഷ്യം എന്നിവയെല്ലാം കാണാൻ സാധിക്കും. അതുപോലെ ഇതിൽ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. സാധാ പഞ്ചസ്സാരയെ അപക്ഷേച്ച് ഇതിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവും ആണ്.
ദോഷവശങ്ങൾ
ബ്രൗണ്‍ ഷുഗര്‍ നല്ലതാണ് എന്ന് കരുതി വാരി വലിച്ച് എല്ലാ പലഹാരത്തിലും ചായയിലും ചേര്‍ത്ത് കഴിച്ച് കൊണ്ടിരുന്നാല്‍ അത് ഒട്ടനവധി ദോഷവശങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ ശരീരഭാരം വര്‍ദ്ധിക്കുന്നത്. ബ്രൗണ്‍ ഷുഗറിന് ഗുണങ്ങള്‍ ഉണ്ടെങ്കിലും ഇതും മധുരം തന്നെയാണ്. ശരീരത്തില്‍ മധുരം അമിതമായി എട്ടുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കുന്നു.
ഇവ കൂടാതെ, പ്രമേഹ സാധ്യത കൂട്ടാന്‍ ഇത് ഒരു കാരണമാണ്. പ്രമേഹ രോഗികള്‍ ബ്രൗണ്‍ ഷുഗര്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ മധുരം അമിതമായി എത്തുന്നത് നമ്മളുടെ പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും എന്നത് എടുത്ത് പറയണം. ക്രോണിക് ഡിസീസ് വരാനും അതുപോലെ തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യം നഷ്ടപപെടാനും ഇത് കാരണമാകുന്നുണ്ട്. അതിനാല്‍, ബ്രൗണ്‍ ഷുഗര്‍ നല്ലതാണ് എന്ന് കരുതി അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, മധുരത്തോടുള്ള ആസക്തി കുറയ്ക്കുന്നതും നല്ലതാണ്.
ശർക്കര

ശര്‍ക്കരയും കരിമ്പിന്‍ ജ്യൂസില്‍ നിന്നാണ് തയ്യാറാക്കി എടുക്കുന്നത്. പണ്ട് കാലത്ത് ശര്‍ക്കരയാണ് എല്ലാവരും ഉപയോഗിച്ചിരുന്നത്. പഞ്ചസ്സാരയേക്കാളും ബ്രൗണ്‍ ഷുഗറിനേക്കാളും പ്രോസസസിംഗ് കുറവാണ് ശര്‍ക്കരയ്ക്ക്. അതിനാല്‍ തന്നെ പോഷകങ്ങളും ശര്‍ക്കരയില്‍ ഉണ്ട്. ശരീരത്തിലേയ്ക്ക് അയേണ്‍, മഗാനീഷയം, പൊട്ടാസ്യം, കാല്‍സ്യം എന്നിവ എത്താന്‍ ശര്‍ക്കര നല്ലതാണ്.
നമ്മളുടെ ദഹന പ്രക്രിയ കൃത്യമായി നടക്കുന്നതിനും വയറ്റില്‍ നിന്നും കൃത്യമായി വേയ്സ്റ്റ് പുറംതള്ളുന്നതിനും ശര്‍ക്കര സഹായിക്കുന്നുണ്ട്. കൂടാതെ, എനര്‍ജി വര്‍ദ്ധിപ്പിക്കാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശര്‍ക്കര മിതമായ രീതിയില്‍ കഴിക്കുന്നത് നല്ലതാണ്. അനീമിയ എന്നീ രോഗാവസ്ഥകള്‍ ഉളളവര്‍ക്ക് ശര്‍ക്കര നല്ലതാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ആര്‍ത്തവകാലത്തെ വേദന കുറയ്ക്കാനും ശര്‍ക്കര സഹായിക്കും. അതുപോലെ രക്തം ശുദ്ധീകരിക്കാന്‍ ശര്‍ക്കര നല്ലതാണ്. ചര്‍മ്മത്തിന്റേയും മുടിയുടേയും ആരോഗ്യത്തിനും ശര്‍ക്കര നല്ലതാണ്.
ദോഷവശങ്ങള്‍
ശര്‍ക്കരയില്‍ ഗുണങ്ങള്‍ അനവധിയാണെങ്കിലും ഇത് അമിതമായി കഴിച്ചാല്‍ അത് അമിതമായി ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. 100 ഗ്രാം ശര്‍ക്കര എടുത്താല്‍ അതില്‍ 385 കാലറീസ് അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു. അതുപോലെ തന്നെ പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ അമിതമായി ശര്‍ക്കര കഴിക്കുന്നത് ഒരു കാരണമാണ്. 10 ഗ്രാം ശര്‍ക്കര എടുത്താല്‍ അതില്‍ 9.7 ഗ്രാം ഷുഗര്‍ അടങ്ങിയിട്ടുള്ളതായാണ് കണക്കാക്കുന്നത്.
ഇത് മത്രമല്ല, ശര്‍ക്കരയില്‍ നിന്നും ചിലപ്പോള്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും തള്ളികളയാന്‍ പറ്റില്ല. പലപ്പോഴും ഇവ തയ്യാറാക്കുന്നത് വൃത്തിയില്ലാത്ത അന്തരീക്ഷത്തിലാണ്. ഇതെല്ലാം ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാന്‍ കാരണമാണ്. അതുപോലെ, ശര്‍ക്കര കഴിച്ചാല്‍ ചിലര്‍ക്ക് വയര്‍ ചീര്‍ക്കല്‍, വാതം, ശരീര വീക്കം എന്നീ പ്രശ്‌നങ്ങളും കണ്ട് വരുന്നു. അതിനാല്‍, ശര്‍ക്കര ആയാലും മിതമായി തന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം. ശര്‍ക്കര മാത്രമല്ല, കരിമ്പിന്‍ ജ്യൂസ് പോലും അമിതമായി കഴിച്ചാല്‍ പ്രശ്‌നമാണ് എന്ന് ഓര്‍ക്കുക. മിതമായ അളവില്‍ ഏതൊരു മധുരം ഉള്ളിലേയ്ക്ക് എത്തിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ചായയുടെ ഉപയോഗം കുറയ്കുന്നതും നല്ലതാണ്.