പടര്‍ന്നുപിടിക്കുകയാണ്. ബുണ്ടിബുഗ്യോ എന്ന ജില്ലയിൽ മുന്നോറോളം പേര്‍ ചികിത്സ തേടിയെന്നാണ് വിവരം. സ്ത്രീകളിലും ചെറിയ പെണ്‍കുട്ടികളിലുമാണ് രോഗം പടര്‍ന്നുപിടിക്കുന്നത്. പനി, ശരീരം വിറച്ചുതുള്ളുക തുടങ്ങിയ ലക്ഷണങ്ങളാണ് ആദ്യം കാണുന്നത്. നിലവിൽ ആരുടെയും സ്ഥിതി ഗുരുതരമല്ല. ആന്റീബയോട്ടിക്കുകൾ ഉപയോഗിച്ച് രോഗത്തെ ഫലപ്രദമായി ചികിത്സിക്കാം. ചികിത്സ തേടിയവർ ഒരാഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഡിങ്ക ഡിങ്ക രോഗത്തിന്റെ ഉറവിടമോ അത് വ്യാപിക്കാനുള്ള കാരണങ്ങളോ വ്യക്തമല്ല. വൈറസ് മൂലമോ മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ മൂലമോ ആകാം രോഗം ബാധിക്കുന്നതെന്നാണ് അനുമാനം. രോഗ ബാധിതരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധർ ഇതിനെക്കുറിച്ച് പഠനം ആരംഭിച്ചിട്ടുണ്ട്. ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ 1518 ൽ ഉണ്ടായ ഡാൻസിങ്ങ് പ്ലേഗിന്റെ സമാന ലക്ഷണങ്ങളാണ് ഡിങ്ക ഡിങ്ക ബാധിച്ചവരിലും കാണുന്നത്. രോഗം ബാധിച്ചവര്‍ നിര്‍ത്താതെ നൃത്തംചവിട്ടുംപോലെ തുള്ളിക്കൊണ്ടേയിരുന്നു എന്നതിനാലാണ് ഡാന്‍സിങ് പ്ലേഗ് എന്ന പേര് വന്നത്. ഇത് മരണത്തിലേക്ക് വരെ അന്ന് നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.