തിളങ്ങുന്ന ചർമ്മത്തിനു പിന്നിലെ രഹസ്യങ്ങൾ അറിയണോ?

നല്ല ചർമ്മത്തിന് നല്ല വ്യായാമം അത്യവശ്യമാണ്. വ്യായാമവും ചര്‍മ്മസൗന്ദര്യവും തമ്മില്‍ ബന്ധമുണ്ട്. ദിവസേന വ്യായാമം ചെയ്താല്‍ അത് ചര്‍മ്മാരോഗ്യത്തില്‍ പ്രതിഫലിക്കും. ചര്‍മ്മം തിളങ്ങും. അത് യോഗയോ, ജിമ്മില്‍ പോയുള്ള വര്‍ക്കൗട്ടോ നടത്താം. ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണം

നല്ല ഭക്ഷണം കഴിച്ചെങ്കിലേ ആരോഗ്യമുള്ള ചര്‍മ്മം ലഭിക്കുകയുള്ളു. നല്ല ഭക്ഷണമെന്നാല്‍, പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം. സ്വാഭാവികമായി തിളങ്ങുന്ന ചര്‍മ്മത്തിന് പോഷക ​ഗുണങ്ങളുള്ള ഭക്ഷണം വേണം.

ഉറക്കം കളയരുത്. ഉറക്കമൊഴിഞ്ഞ് ചര്‍മ്മാരോഗ്യസംരക്ഷണത്തിന് ഇറങ്ങിത്തിരിച്ചിട്ട് കാര്യമില്ല. ആരോഗ്യമുള്ള, സ്വാഭാവികമായി തിളങ്ങുള്ള ചര്‍മ്മമുള്ള ആളുകളോട് ചോദിച്ചാലറിയാം അവര്‍ ദിവസവും ആവശ്യത്തിന് ഉറങ്ങുന്നവരായിരിക്കും. കൃത്യമായ ഉറക്ക ക്രമം പിന്തുടരുന്നവര്‍ ആയിരിക്കും. ഉറക്കം നല്ല ചർമ്മ ആരോ​ഗ്യത്തിന് നിർബന്ധമാണ്.

സണ്‍സ്‌ക്രീന്‍ മസ്റ്റ്. സണ്‍സ്‌ക്രീന്‍ ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കുന്ന ക്രീമല്ല. അത് സൂര്യനില്‍ നിന്ന് വരുന്ന, ചര്‍മ്മത്തിന് ദോഷം വരുത്തുന്ന രശ്മികളില്‍ നിന്ന് സംരക്ഷണമൊരുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഒരു ദിവസം പോലും സണ്‍സ്‌ക്രീന്‍ ഇടാതിരിക്കരുത്. അമിതമായി വെയിലേറ്റാല്‍ അത് ചര്‍മ്മത്തിന് സ്ഥിരമായ കേടുപാട് ഉണ്ടാക്കും.

മൃതമായ ചര്‍മ്മകോശങ്ങളെ കൃത്യമായ ഇടവേളകളില്‍ ശരീരത്തില്‍ നിന്നും ഒഴിവാക്കുക. ഇത് ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. ഇതിനായി നല്ല സ്‌ക്രബ്ബോ ചെറുപയര്‍ പൊടിയോ ഉപയോഗിക്കാം. അവ മൃതകോശങ്ങളെ നീക്കം ചെയ്യാനും അങ്ങനെ ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും.

ജലാംശം വറ്റരുത്. നല്ല ചര്‍മ്മമുള്ളവരുടെ ഏറ്റവും പ്രധാനപ്പെട്ട ശീലം ദിവസവും നല്ലതുപോലെ വെള്ളം കുടിക്കും എന്നതായിരിക്കും. ഇത് ചര്‍മ്മത്തിലെ ജലാംശം വറ്റാതിരിക്കാനും ക്ഷീണത്തില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും. മാനസിക പിരിമുറുക്കം ഉണ്ടാകരുത്. മാനസികമായ ഉന്മേഷവും സന്തോഷവും ചര്‍മ്മാരോഗ്യത്തില്‍ പ്രതിഫലിക്കും.

അതുകൊണ്ട് മാനസിക പിരിമുറുക്കം പരമാവധി ഒഴിവാക്കണം. ധ്യാനം, ശ്വസക്രിയകള്‍, യോഗ എന്നിവ പരിശീലിച്ചാല്‍ മാനസിക പിരിമുറുക്കത്തെ അകറ്റിനിര്‍ത്താം. അങ്ങനെ തിളക്കമുള്ള ചര്‍മ്മം നേടുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *