ചായയില്‍ വരെ ശര്‍ക്കര ചേര്‍ക്കുന്നവരാണോ?; ഇതൊന്ന് അറിയാം

പഞ്ചസ്സാരയെക്കാള്‍ നല്ലത് ശര്‍ക്കരയാണൈന്ന് കരുതി, ചായയില്‍ വരെ ശര്‍ക്കര ചേര്‍ക്കുന്നവരാണ് നമ്മള്‍. ശര്‍ക്കരയ്ക്ക് നിരവധി ആരോഗ്യ വശങ്ങളുണ്ട്. എന്നാല്‍, ഇതേ ശര്‍ക്കര അമിതമായി കഴിച്ചാല്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. പഞ്ചസ്സാര പോലെ തന്നെ നിരവധി ദോഷങ്ങളാണ് ശര്‍ക്കരയും നല്‍കുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം.

ഗുണങ്ങള്‍

ശര്‍ക്കരയില്‍ ധാരാളം അയേണ്‍, കാല്‍സ്യം, മാഗ്നീഷ്യം, പൊട്ടാസ്യം എന്നീ മിനറല്‍സും അതുപോലെ, വിറ്റമിന്‍ ബി എന്നിവയും അടങ്ങിയിരിക്കുന്നു. ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ, ശര്‍ക്കരയില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍, ഇത് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ദഹനത്തിന് സഹായിക്കും. ശരീരം ശുദ്ധീകരിക്കാനും, ആര്‍ത്തവ സമയത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ശര്‍ക്കര നല്ലതാണ്.

ദോഷവശങ്ങള്‍

ശര്‍ക്കരയ്ക്ക് ധാരാളം ഗുണങ്ങള്‍ ഉള്ളത് പോലെ തന്നെ ദോഷവശങ്ങളും ഉണ്ട്. ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി ഒരു ദിവസം അമിതനമായി ശര്‍ക്കര കഴിച്ചാല്‍ ഇത് ശരീരത്തില്‍ കലോറി വര്‍ദ്ധിക്കുന്നതിന് കാരണാകുന്നു. കലോറി വര്‍ദ്ധിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിനും കാരണമാണ്.

പ്രമേഹം

ശര്‍ക്കര കഴിക്കുന്നതും പ്രമേഹത്തിന് കാരണമാണ്. കാരണം, പഞ്ചസ്സാരയെ അപേക്ഷിച്ച് ശര്‍ക്കരയില്‍ ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറവാണെങ്കിലും അമിതമായി കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകുന്നു. അതിനാല്‍, പ്രമേഹ രോഗികള്‍ ശര്‍ക്കര കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

ദഹന പ്രശ്‌നം

ശര്‍ക്ക അമിതമായി കഴിക്കുന്നത് പലവിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച്, വയറിളക്കം, അസിഡിറ്റി, വയറുവേദന എന്നിങ്ങനെ പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് ഇത് നയിക്കുന്നു.

പല്ലിന്റെ ആരോഗ്യം

പല്ലുകളുടെ ആരോഗ്യം നശിക്കുന്നതിനും ശര്‍ക്കരയുടെ ഉപയോഗം കാരണമാകുന്നുണ്ട്. കാരണം, ശര്‍ക്കര കഴിച്ചതിന് ശേഷം പല്ലുകള്‍ കൃത്യമായി ക്ലീന്‍ ചെയ്തില്ലെങ്കില്‍ പല്ലുകളില്‍ കേടുപാടുകള്‍ സംഭവിക്കുന്നതിന് ഇത് കാരണമാകുന്നു.

വൃക്ക

ശര്‍ക്കരയില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. അമിതമായി ശര്‍ക്കര കഴിക്കുന്നത് ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് വൃക്കയുടെ ആരോഗ്യം ഇല്ലാതാക്കുന്നതിലേയ്ക്ക് നയിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശര്‍ക്കര ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ വളരെ മിതമായ അളവില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രമേഹ രോഗികള്‍ ശര്‍ക്കര കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നതും നല്ലതാണ്.

(ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.)

Leave a Reply

Your email address will not be published. Required fields are marked *