ചര്‍മ്മം മുതല്‍ ഹൃദയം വരെ മെച്ചപ്പെടുത്താം; ദിവസവും കശുവണ്ടി കഴിക്കാം

പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് കശുവണ്ടിപ്പരിപ്പ്. എന്നും ആരോഗ്യത്തോടെയിരിക്കാനുള്ള മാര്‍ഗ്ഗമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ എല്ലാദിവസവും രാവിലെ കശുവണ്ടിപ്പരിപ്പ് കഴിയ്ക്കുന്നത് ഗുണം ചെയ്യും.

കശുവണ്ടിയില്‍ മഗ്നീഷ്യം ചെമ്പ്, ഇരുമ്പ്, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നിലനിര്‍ത്താന്‍ ഈ പോഷകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. മഗ്നീഷ്യം നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. ചെമ്പ് ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ കശുവണ്ടി കഴിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് ഊർജത്തോടെയിരിക്കാന്‍ നമ്മെ സഹായിക്കും.

കശുവണ്ടിയില്‍ മോണോസാച്യുറേറ്റഡ്, പോളിഅണ്‍സാച്യുറേറ്റഡ് കൊഴുപ്പുകള്‍ ധാരാളമയി അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിനെ വര്‍ധിപ്പിക്കുകയും ചെയ്യും. കശുവണ്ടിപ്പരിപ്പ് ആരോഗ്യകരമായ രക്ത സമ്മര്‍ദ്ദം നിലനിര്‍ത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

നമ്മുടെ തലച്ചോറിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നല്ല കൊഴുപ്പ് ആവശ്യമാണ്. കശുവണ്ടിപ്പരിപ്പില്‍ ആരോഗ്യകരമായ ഫാറ്റി ആസിഡുകളും മഗ്നീഷ്യം, ഇരുമ്പ് എന്നിവയുടെ അംശവുമുണ്ട്. ഇവയെല്ലാം തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

നമ്മുടെ തലച്ചോറിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നല്ല കൊഴുപ്പ് ആവശ്യമാണ്. കശുവണ്ടിപ്പരിപ്പില്‍ ആരോഗ്യകരമായ ഫാറ്റി ആസിഡുകളും മഗ്നീഷ്യം, ഇരുമ്പ് എന്നിവയുടെ അംശവുമുണ്ട്. ഇവയെല്ലാം തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

തിളങ്ങുന്ന ചര്‍മ്മവും മുടിയും ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. കശുവണ്ടിയില്‍ സെലീനിയം, സിങ്ക് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈത് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും ആരോഗ്യകരമായ ചര്‍മ്മത്തെ നിലനിര്‍ത്തുകയും ചെയ്യും. കശുവണ്ടിപ്പരിപ്പിലെ ചെമ്പ് മെലാനിന്‍ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് തിളക്കമുള്ള ചര്‍മ്മവും മുടിയും നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *