കളയല്ലേ കറിവേപ്പിലയെ, ഒന്നാന്തരം കറിവേപ്പില ചിക്കൻ ഉണ്ടാക്കാം

ചിക്കൻ കൊണ്ട് വ്യത്യസ്തമായ പല കറികളും ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് കറിവേപ്പില ചിക്കൻ. കറിവേപ്പില ചിക്കൻ പലയിടത്തും പലതരത്തിൽ ഉണ്ടാകും. ഈ കറിവേപ്പില ചിക്കൻ രുചിച്ചുനോക്കൂ…

ആവശ്യമുള്ള ചേരുവകൾ 

ചിക്കൻ ബോൺലെസ്- 500ഗ്രാം

മഞ്ഞൾപ്പൊടി- അര ടീസ്പൂൺ

മല്ലിപ്പൊടി- രണ്ട് ടീസ്പൂൺ

കുരുമുളക്‌പൊടി- കാൽ ടീസ്പൂൺ

പെരുഞ്ചീരകപ്പൊടി- കാൽ ടീസ്പൂൺ

ഗരം മസാല- അര ടീസ്പൂൺ

ചെറിയ ഉള്ളി- 200 ഗ്രാം

ഇഞ്ചി- 50 ഗ്രാം

വെളുത്തുളളി- 75 ഗ്രാം

പച്ചമുളക്- 50 ഗ്രാം

വെളിച്ചെണ്ണ- അരക്കപ്പ്

കശുവണ്ടി- 100 ഗ്രാം (പേസ്റ്റ്)

ഉപ്പ്- പാകത്തിന്

കറിവേപ്പില- 50 ഗ്രാം

കോക്കനട്ട് ക്രീം- 50 മില്ലി

ചിക്കൻ മാരിനേറ്റ് ചെയ്യാൻ

വെളിച്ചെണ്ണ- 50 മില്ലി

നാരങ്ങാനീര്- ഒരു നാരങ്ങയുടേത്

മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

പാൻ അടുപ്പത്തുവെച്ചശേഷം വെളിച്ചെണ്ണയൊഴിച്ച് ചെറിയ ഉള്ളി, വെളുത്തുളളി, ഇഞ്ചി എന്നിവ നന്നായി വഴറ്റുക. ശേഷം കറിവേപ്പില പേസ്റ്റ്, കശുവണ്ടി പേസ്റ്റ് എന്നിവ ചേർക്കുക. പിന്നീട മഞ്ഞൾ, മല്ലി പെരുഞ്ചീരകം, കുരുമുളക് പൊടികൾ ചേർക്കുക. അതെല്ലാം നന്നായി വഴറ്റിയശേഷം പച്ചമുളക് ചേർക്കുക. ഇതിൽ 24 മണിക്കൂർ മാരിനേറ്റ് ചെയ്ത ചിക്കൻ ചേർക്കുക. വെന്തുകഴിഞ്ഞാൽ ഗരം മസാലയും ഒടുവിൽ നാളികേരക്രീമും ചേർത്ത് വിളമ്പാം. കറിവേപ്പില ചിക്കൻ പൊറോട്ടയുടെ കൂടെയോ, നെയ്യ്‌ചോറിന്റെ കൂടെയോ കഴിക്കാവുന്നതാണ്.

(റെസിപ്പി കടപ്പാട്; ഷെഫ് ജസ്റ്റിൻ പോൾ) 

Leave a Reply

Your email address will not be published. Required fields are marked *