ഔഷധ ഗുണങ്ങളിൽ ‘കാന്താരി’ കേമൻ

ഔഷധഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക്. കാന്താരിയിൽ അടങ്ങിയിരിക്കുന്ന ക്യാപസിസിൻ ദഹനപ്രക്രിയ സുഗമമാക്കും. കൊളസ്ട്രോൾ നിയന്ത്രിക്കാനും വളരെ നല്ലതാണ്. എ,സി, ഇ ജീവകങ്ങളാൽ സമ്പുഷ്ടമാണ് കാന്താരി മുളക്. പല്ലുവേദന, രക്തസമ്മർദം,​ പൊണ്ണത്തടി എന്നിവ കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും കാന്താരി മുളക് ഉപയോഗിക്കാം.

കാൽസ്യം, അയൺ, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടം ആണ്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറയ്ക്കുവാനും കാന്താരി കഴിക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാന്താരി യുടെ ഉപയോഗം നല്ലതാണ്.

ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിറുത്താനും കാന്താരിക്ക് കഴിയും. എന്നാൽ ഇതിന്റെ അമിതമായ ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്,വായിൽ പുകച്ചിൽ വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകൾ എന്നിവയ്ക്കും കാരണമാകും.

അതേ സമയം കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം. ഗർഭാവസ്ഥയിലും മുലയൂട്ടുന്ന അമ്മമാരിലും സ്ഥിരമായുള്ള കാന്താരിയുടെ അമിത ഉപയോഗം കുട്ടികളിൽ ത്വക്ക് രോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. ഇതു കൂടാതെ രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കും കാന്താരിമുളക് നല്കുന്നത് ഒഴിവാക്കണം.

Leave a Reply

Your email address will not be published. Required fields are marked *