ഒരു ജാപ്പനീസ് അംബാസിഡറുടെ ‘ബിരിയാണിപ്രേമം’: വീഡിയോ കാണാം

ഇന്ത്യയിലെ ജാപ്പനീസ് അംബാസിഡര്‍ കഴിഞ്ഞദിവസം സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച വീഡിയോ ഭക്ഷണപ്രിയരുടെ ഇഷ്ടം നേടുന്നതായി. ലഖ്‌നോവി ബിരിയാണി ആസ്വദിച്ചുകഴിക്കുന്ന ജാപ്പനീസ് അംബാസിഡര്‍ ഹിരോഷി സുസുക്കിയാണ് ദൃശ്യങ്ങളിലുള്ളത്. രണ്ടു ദിവസമായി താന്‍ ലഖ്‌നോവി ബിരിയാണിണു കഴിക്കുന്നതെന്നും വിഭവം തനിക്കുവളരെയധികം ഇഷ്ടപ്പെട്ടെന്നും സുസുക്കി പറഞ്ഞു. ഇതുവരെ കഴിച്ചതില്‍ ഏറ്റവും മികച്ച ബിരിയാണിയാണ് ഇതെന്ന് സുസുക്കി പറയുന്നു.

അതേസമയം, അദ്ദേഹത്തിന്റെ പോസ്റ്റിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുകയുണ്ടായി. ഇന്ത്യയിലുടനീളമുള്ള മറ്റ് ബിരിയാണികളുമായി താരതമ്യപ്പെടുത്താതെ ഒരു വിഭവത്തെ മികച്ചതാണെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് ഭക്ഷണപ്രിയര്‍ പറഞ്ഞു. ഹൈദരാബാദി ബിരിയാണി, ബംഗളൂരു ഡോണ്‍ ബിരിയാണി, ബംഗാളി (കൊല്‍ക്കത്ത) ബിരിയാണി എന്നിവ പരീക്ഷിക്കാന്‍ നെറ്റിസണ്‍സ് അദ്ദേഹത്തോട് പ്രതികകരണങ്ങളില്‍ ആവശ്യപ്പെട്ടു.

രണ്ടുദിവസം മുമ്പു പങ്കുവച്ച വീഡിയോയ്ക്കു വന്‍ സ്വീകാര്യതയാണു ലഭിച്ചത്. എന്തായാലും ബിരിയാണി വീഡിയോയിലൂടെ ഹിരോഷി സുസുക്കി സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *