ഒരു കപ്പ് ഐസ്‌ക്രീമിന്റെ വില അഞ്ചു ലക്ഷം..! ഒരു കാറു വാങ്ങാം…

ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവര്‍ അപൂര്‍വം. ചൂടുകാലത്ത് ഏറ്റവും കൂടുതല്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളിലൊന്നാണ് ഐസ്‌ക്രീം. മധുരവും കുളിര്‍മയുമേകുന്ന ഐസ്‌ക്രീം എല്ലാ പ്രായക്കാരുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ്. ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ ഒരു ജാപ്പനീസ് ഐസ്‌ക്രീമിനെക്കുറിച്ചുള്ള വാര്‍ത്ത ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിച്ചത്.

ജാപ്പനീസ് ഐസ്‌ക്രീം ലോകശ്രദ്ധ നേടിയത് അതിന്റെ രുചിപ്പെരുമകൊണ്ടു മാത്രമല്ല, അതിന്റെ വിലകൊണ്ടു കൂടിയാണ്. ഒരു കപ്പ് ഐസ്‌ക്രീമിന് അഞ്ചുലക്ഷത്തിലേറെയാണ് വില. ‘ബ്യാകുയാ’ എന്ന പേരില്‍ തയാറാക്കുന്ന ഐസ്‌ക്രീമിനു നിരവധി പ്രത്യേകതകളുണ്ട്. അതാണ് ഐസ്‌ക്രീമിനു ലക്ഷങ്ങള്‍ വില വരാന്‍ കാരണം. ഐസ്‌ക്രീം തയാറക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍ വിലപിടിച്ചവയാണ്. ചേരുവകളും അതിന്റെ പ്രത്യേകതകളെക്കുറിച്ചും കമ്പനി പറയുന്നുണ്ട്. ‘ഗോള്‍ഡ് ലീഫ്’, ‘വൈറ്റ് ട്രഫിള്‍’, ‘പര്‍മിജിയാനോ റഗ്ഗിയാനോ’, ‘സേക്ക് ലീസ്’ തുടങ്ങിയ വില കൂടിയ സാധനങ്ങള്‍ അടങ്ങിയതാണ് ഐസ്‌ക്രീം. വിഖ്യാത ജാപ്പനീസ് ഷെഫ് തദായോഷി യമദയാണ് ഐസ്‌ക്രീം തയാറാക്കിയത്. ഫ്യൂഷന്‍ കുസീനുകള്‍ തയാറാക്കുന്നതില്‍ പ്രഗത്ഭനാണ് ഷെഫ്.

അഞ്ചു ലക്ഷം രൂപയ്ക്കു വയറുനിറയെ ഐസ്‌ക്രീം കഴിക്കാമെന്നൊന്നും വിചാരിക്കരുത്, ഒരു കപ്പ് ഐസ്‌ക്രീമിന്റെ വിലയാണ് അഞ്ചുലക്ഷം. ആ രൂപയ്ക്ക് ഇന്ത്യയില്‍ മികച്ച ഒരു യുസ്ഡ് കാര്‍ അല്ലെങ്കില്‍ പുത്തന്‍ ചെറുകാര്‍ വാങ്ങാം!

Leave a Reply

Your email address will not be published. Required fields are marked *