ആസ്വദിക്കൂ… ഈ ഗോത്രവിഭവങ്ങൾ…

tribe food recipeചേമ്പിൻറെയും ചേനയുടെയും ഇളം തണ്ട് കൊണ്ടുള്ള കറി കേരളീയ ഗൃഹാതുരതകളിൽ ഒന്നാണ്. ഗോത്ര പാചകമെന്നതിലുപരി, ഒരു കാലത്ത് കർക്കിടക മാസത്തിൽ മലയാളി വീടുകളിലെ പതിവു കറികളിൽ ഒന്നായിരുന്നു താൾ കറി.

ആവശ്യമായ സാധനങ്ങൾ

ചേനയുടെയോ, ചേമ്പിന്റെയോ തണ്ട് മുറിച്ചത്

പച്ചമുളക്

ഇഞ്ചി

വെളുത്തുളളി

ജീരകം

കുരുമുളക്

മല്ലിപ്പൊടി

മഞ്ഞൾപ്പൊടി

പുളി പിഴിഞ്ഞത്

വെളിച്ചെണ്ണ

കടുക്

കറിവേപ്പില

തയാറാക്കുന്ന വിധം

താൾ മുറിച്ചത് ഒരു മൺപാത്രത്തിൽ എടുത്ത് മഞ്ഞൾപ്പൊടിയിട്ട് വെളളമൊഴിച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. മറ്റൊരു പാത്രത്തിൽ കുറച്ച് എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുളളി, പച്ചമുളക്, എന്നിവ വഴറ്റുക. ഇതിലേക്കു ജീരകം, മല്ലിപ്പൊടി, കറിവേപ്പില എന്നിവയും ചേർക്കാം. ഇതിലേക്കു വെന്ത താൾ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. പുളിവെളളമൊഴിച്ച് തിളപ്പിച്ച ശേഷം വാങ്ങി വെയ്ക്കാം.

3. പൊന്നാങ്കണ്ണി – ഇലക്കറി

പൊന്നാങ്കണ്ണി അഥവാ കൊയിപ്പച്ചപ്പ് എന്നറിയപ്പെടുന്ന ചീര വളരെ പോഷകഗുണമുളള ഇലക്കറിയാണ്.

ആവശ്യമായ സാധനങ്ങൾ

പൊന്നാങ്കണ്ണി

പച്ചമുളക്

സവാള

വെളുത്തുളളി

ജീരകം പൊടിച്ചത്

മഞ്ഞൾപ്പൊടി

വെളിച്ചെണ്ണ

ഉപ്പ്

തയാറാക്കുന്ന വിധം

ഒരു മൺചട്ടിയിൽ സവാളയും വെളുത്തുളളിയും വഴറ്റുക. ഇതിലേക്ക് അരിഞ്ഞ പച്ചമുളകും ചേർക്കുക. ഉളളി വാടിക്കഴിയുമ്പോൾ അരിഞ്ഞ ചീര ഇട്ട് ഉപ്പും ജീരകപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കിയ ശേഷം മൂടിവെച്ച് അഞ്ചുമിനിറ്റോളം വേവിക്കണം.

Leave a Reply

Your email address will not be published. Required fields are marked *