അലുമിനിയം ഫോയിൽ എന്തുകൊണ്ട് മരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്നു?; അറിയാമോ..?

ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ, മരുന്നുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിൽ പാക്കിംഗ് മെറ്റീരിയൽ പ്രധാന പങ്കുവഹിക്കുന്നു. മലിനീകരണം, മരുന്നുകൾ കേടുകൂടാതെ സൂക്ഷിക്കുക, കൃത്രിമത്വം തടയുക ഇതെല്ലാം മരുന്നു വ്യവസായത്തിലെ ചില വെല്ലുവിളികളാണ്. അലുമിനിയം ഫോയിൽ ആണ് പാക്കിംഗിനായി കമ്പനികൾ ഉപയോഗിക്കുന്നത്. പാരിസ്ഥിതിക ഘടകങ്ങളിൽനിന്നും മനുഷ്യസമ്പർക്കത്തിൽനിന്നും മരുന്നുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാൽ പായ്ക്കിംഗിൽ എന്തെങ്കിലും പാളിച്ച സംഭിച്ചാൽ വലിയ അപകട സാധ്യതകൾ ക്ഷണിച്ചുവരുത്തും.

അലൂമിനിയം പാക്കിംഗ് എന്തുകൊണ്ട് അനുയോജ്യം?

അസാധാരണമായ ഗുണങ്ങളാൽ മെഡിസിൻ പാക്കിംഗിന് അനുയോജ്യമായ വസ്തുവാണ് അലുമിനിയം. അലുമിനിയം ഫോയിൽ പാക്കിംഗ് മരുന്നുകൾ കേടാകുന്നതിൽനിന്നു സംരക്ഷണം നൽകുന്നു. ഈർപ്പം, താപനില എന്നിവയിലെ ഏറ്റക്കുറച്ചിലുകളെ ചെറുക്കാൻ കഴിയും. ഇതൊക്കെയാണ് വിവിധ മരുന്നുകളുടെ പാക്കിംഗിനായി അലുമിനിയം തെരഞ്ഞെടുക്കാൻ കന്പനികളെ പ്രേരിപ്പിക്കുന്നത്. അൾട്രാവയലറ്റ് ലൈറ്റ്, നീരാവി, എണ്ണകൾ, കൊഴുപ്പുകൾ, ഓക്‌സിജൻ, സൂക്ഷ്മാണുക്കൾ എന്നിവയെ അകറ്റി നിർത്തുന്നു. ഇതു മരുന്നുകളുടെ സമഗ്രത നിലനിർത്തുന്നതിൽ നിർണായകഘടകമായും വർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *