അറിയാം ജാതിക്കയുടെ ഔഷധഗുണങ്ങൾ

ദൈനംദിന ഫിറ്റ്നസ് പ്രശ്നങ്ങൾ, നിരന്തര ആരോഗ്യപ്രശ്നങ്ങൾ, സ്ട്രെസ് മാനേജ്മെൻറ് എന്നിവയ്ക്ക് തലമുറകളായി ആശ്വാസം നൽകുന്ന നിരവധി പാരമ്പര്യ ചികിത്സാരീതികൾ നമുക്കുണ്ട്. വേദങ്ങളിൽ പോലും പരാമർശിക്കുന്ന പുരാതന സുഗന്ധവ്യഞ്ജനമായ ജാതിക്ക, ജലദോഷം, ചുമ, ഓക്കാനം, ഉത്കണ്ഠ എന്നിവയ്ക്കുള്ള ഉത്തമ പ്രതിവിധിയായി ഉപയോഗിക്കാം.

ജാതിക്ക, ചൂടുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. ശക്തമായ സ്വാദും സൗരഭ്യവും ഇതിനുണ്ട്. മധ്യകാലഘട്ടം മുതൽ പാചകത്തിനും ഔഷധമായും ജാതിക്ക ഉപയോഗിക്കുന്നു. ഈ സുഗന്ധവ്യഞ്ജനത്തെ വേദങ്ങളിൽ പ്രാധാന്യത്തോടെ പരാമർശിച്ചിട്ടുണ്ട്. കൂടാതെ കാർബണൈസ്ഡ് ജാതിക്കയുടെ തെളിവുകൾ ബിസി 400-200 കാലഘട്ടത്തിലെ ഒരു പുരാവസ്തു സൈറ്റിൽനിന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

പുഡ്ഡിംഗ്, പുലാവ്, ബേക്ക് ചെയ്ത സാധനങ്ങൾ, ഉരുളക്കിഴങ്ങ്, മാംസം, സോസേജുകൾ, സോസുകൾ, പച്ചക്കറികൾ തുടങ്ങിയ മധുരവും രുചികരവുമായ വിഭവങ്ങൾക്കു രുചി നൽകാൻ ജാതിക്ക ഉപയോഗിക്കാം. കുടൽ സംബന്ധമായ അസുഖങ്ങൾ, ആർത്തവ പ്രശ്‌നങ്ങൾ, ജലദോഷം, ചുമ, വാതം, കോളറ, ഓക്കാനം, ഉത്കണ്ഠ എന്നിവ ചികിത്സിക്കാൻ ജാതിക്ക ഔഷധമായി ഉപയോഗിക്കുന്നു.

പുരാതനകാലത്ത് ഈജിപ്തുകാർ എംബാം ചെയ്യുന്നതിനും ഇറ്റലിക്കാർ പ്ലേഗ് ചികിത്സിക്കുന്നതിനും ജാതിക്ക ആട്ടിയ എണ്ണ ഉപയോഗിച്ചിരുന്നു. സംയോഗാസക്തിയുണ്ടാക്കുന്ന ഔഷധം, ഗർഭച്ഛിദ്രം, വായുവിനെതിരെയുള്ള മരുന്നുകൾ, ആർത്തവത്തെ പ്രേരിപ്പിക്കുന്നതിനുള്ള മാർഗം എന്നീ നിലകളിലും ജാതിക്ക ഉപയോഗിച്ചിരുന്നു. ഹെമറോയ്ഡുകൾ, ഛർദ്ദി, വാതം, കോളറ, സൈക്കോസിസ്, വയറുവേദന മുതലായവ ചികിത്സിക്കാനും ജാതിക്ക ഉപയോഗിച്ചു.

ജാതിക്ക ദഹനത്തെ സഹായിക്കുന്നു, ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു, ചർമത്തിലെ കറുത്ത പാടുകൾ സുഖപ്പെടുത്തുന്നു, വയറിലെ വിരകൾ, ചുമ, റിനിറ്റിസ് എന്നിവയ്ക്കും ഉത്തമമാണ്. നാരുകൾ, മാംഗനീസ്, മഗ്‌നീഷ്യം, ചെമ്പ്, കാത്സ്യം, ഇരുമ്പ്, തയാമിൻ, ജീവകം ബി6, ഫോളേറ്റ് തുടങ്ങിയ അവശ്യജീവകങ്ങൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളുടെ ഒരു സമ്പത്തും ജാതിക്കയിൽ ഉണ്ട്. ആൻറിഓക്സിഡൻറുകൾ, സയനിഡിൻസ്, ഫിനൈൽപ്രോപനോയിഡുകൾ, ടെർപെൻസ് തുടങ്ങിയ അവശ്യ എണ്ണകൾ, ഫെറുലിക്, കഫീക് ആസിഡുകൾ പോലുള്ള ഫിനോളിക് സംയുക്തങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *