സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ ‘സഹൽ’ വഴി പുതിയ ഡിജിറ്റല്‍ സേവനം ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. ഇനി കേസുകളെക്കുറിച്ചുള്ള അറിയിപ്പുകൾ ബന്ധപ്പെട്ട കക്ഷികൾക്ക് ഓൺലൈൻ വഴി ലഭ്യമാകും.
‘തവാസുൽ’ സേവനം വഴി 24 മണിക്കൂറും വിവരങ്ങൾ അന്വേഷിക്കാനുമാകും. മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സേവനം നിലവിൽ വന്നത്. ആപ്ലിക്കേഷൻ വഴി അറിയിപ്പ് ലഭിച്ച നിമിഷം മുതൽ അതിന് നിയമപ്രാബല്യമുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.