അടിവസ്ത്രം ധരിച്ചുറങ്ങുകയായിരുന്ന സഹപ്രവർത്തകന്റെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റുചെയ്തയാളെ ദുബായ് പോലീസ് ജയിലിലടച്ചു. വീഡിയോ വൈറലായതിനെ തുടർന്ന് ഇര പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിക്കാരന്റെ കമ്പനിയിൽ ജോലിചെയ്യുന്ന ഡ്രൈവറായ 33 വയസുകാരനാണ് ഇയാളുടെ അനുവാദം കൂടാതെ എടുത്ത വീഡിയോ ഫേസ്ബുക്കിൽ പങ്കിട്ടത്. പ്രതിയുടെ താമസ വിസ കലാവധി കഴിഞ്ഞതിനെ തുടർന്ന് വിസ പുതുക്കിയിരുന്നില്ല. താൻ മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും തനിക്ക് വേതനം ലഭിക്കാൻ ഉണ്ടെന്നും ഈ കാരണത്താൽ തനിക് വിസ പുതുക്കാൻ സാധിച്ചിട്ടില്ലായെന്നും ഇയാൾ സഹപ്രവർത്തകനോട് പറഞ്ഞിരുന്നു. ഇ വിവരം കമ്പനിയുമായി ചർച്ച ചെയ്യുമ്പോൾ മധ്യസ്ഥത വഹിക്കാൻ ആവശ്യപ്പെട്ട് ഇയാൾ സഹപ്രവർത്തകന്റെ മുറിയിൽ പോവുകയായിരുന്നു. ശേഷം ഇയാൾ വീഡിയോ എടുക്കുകയും അനുവാദം കൂടാതെ ഫേസ്ബുക്കിൽ പങ്കിടുകയുമായിരുന്നു.പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്ന് കോടതി മൂന്നുമാസത്തേക്ക് ജയിൽ ശിക്ഷ വിധിച്ചു.