ലോകത്തിലെ ഏറ്റവും വലിയ ബാർബർഷോപ് മക്കയിലെ ക്ലോക്ക് ടവറിൽ സജ്ജമായി. അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപന ചെയ്‌തിരിക്കുന്ന ഷോപ്പിൽ ഒരേസമയം 170 പേർക്ക് സേവനം ചെയ്യാൻ സൗകര്യം ഒരുക്കിയിരിക്കുന്നു. മക്കയിലെത്തുന്ന തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന ഷോപ് വഴി പ്രതിദിനം 15,000 ത്തിലധികം പേർക്ക് സേവനം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്.
ഒരു സന്ദർശകന് ശരാശരി മൂന്നു മിനിറ്റിൽ താഴെ സേവന സമയം ആവശ്യമായി വരുന്ന വിധത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്. മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്ന ഉംറ തീർഥാടകർക്കും സന്ദർശകർക്കും നൽകുന്ന സേവനം മെച്ചപ്പെടുത്താൻ വിവിധ വികസന പദ്ധതികളാണ് വിഷൻ 2030ന്റെ ഭാഗമായി അധികൃതർ പൂർത്തിയാക്കി വരുന്നത്.