ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ ദുബായ് മെട്രോയ്ക് ഇന്ന് പതിമൂന്നാം ജന്മദിനം

2009 സെപ്തംബർ 9ന് ദുബായ് നഗരത്തിന്റെ മുഖഛായ മാറ്റിക്കൊണ്ട് രംഗപ്രവേശനം ചെയ്ത ദുബായ് മെട്രോ ആരംഭിച്ചിട്ട് ഇന്നേക്ക് 13വർഷം തികയുകയാണ്. ആദ്യം ഒരു ഗതാഗതമാർഗം മാത്രമായിരുന്നുവെങ്കിലും പിന്നീട് ദുബായ് നഗരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ് ദുബായ് മെട്രോ.

ഡ്രൈവർ ഇല്ലാതെ ഓടുന്ന മെട്രോയെയാണ് ദുബായ്‌നഗരത്തിലെ ജോലിസമ്പന്നരായ മുഴുവൻ ജനങ്ങളും ആശ്രയിക്കുന്നത്. 2009 സെപ്റ്റംബർ 9 ന് രാത്രി 9 മണിക്ക് ഒൻപതാം മിനിറ്റിന്റെ ഒൻപതാം സെക്കൻഡിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ആദ്യ യാത്ര ആരംഭിച്ചത്.തുടർന്ന് പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി മെട്രോ മാറുകയായിരുന്നു. പിന്നീട് 89.3 കിലോമീറ്റർ ദൈർഘ്യമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാത്ത മെട്രോ ശൃംഖലയായി ദുബായ് മെട്രോ മാറുകയും ചെയ്തു.

കഴിഞ്ഞ 13 വർഷത്തിനിടെ 1.9 ബില്യൻ യാത്രക്കാർക്കു മെട്രോ സേവനം നൽകിയിട്ടുണ്ട്.പ്രവർത്തന കാര്യക്ഷമതയും സുരക്ഷയും നൽകുന്ന കാര്യത്തിൽ 2022-ന്റെ ആദ്യ പകുതിയിൽ ദുബായ് മെട്രോ 99.8 ശതമാനത്തിലെത്തി, കഴിഞ്ഞ വർഷത്തെ റെക്കോർഡ് 99.73 ശതമാനത്തിൽ നിന്ന് ഉയർന്നു. 2030 നകം ഡ്രൈവറില്ലാ പൊതുഗതാഗതത്തിന്റെ വിഹിതം 30 ശതമാനമായി ഉയർത്താനുള്ള ദുബായുടെ കാഴ്ചപ്പാടിനോടൊപ്പം നിൽക്കുകയാണ് ദുബായ് മെട്രോ.ഒരു ദിശയിലേക്കു മണിക്കൂറിൽ 23000ത്തിലേറെ യാത്രക്കാരെയുംകൊണ്ടാണ് മെട്രോ സർവീസ് നടത്തുന്നത്.

മണിക്കൂറിൽ 45 കിലോമീറ്ററാണു വേഗതയുലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ ദുബായ് മെട്രോയ്ക് ഇന്ന് പതിമൂന്നാം ജന്മദിനംലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ ദുബായ് മെട്രോയ്ക് ഇന്ന് പതിമൂന്നാം ജന്മദിനംള്ള മെട്രോ ഇരുദിശകളിലേക്കും 46,000 പേരെയും കൊണ്ടുപോകുന്നു. . ഇതേ വേഗത്തിലാണു മെട്രോ പുലർച്ചെമുതൽ രാത്രി 11.30 വരെ സർവീസ് നടത്തുന്നത്. പരീക്ഷണമായി തുടങ്ങിയ ദുബായിലെ മെട്രോ വൻവിജയമായതിന്റെ സംതൃപ്‌തിയിലാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അധികൃതർ. കുട്ടികൾക്കും സ്‌ത്രീകൾക്കും മാത്രമായി കോച്ചുകൾ ഏർപ്പെടുത്തിയതു കൂടുതൽ യാത്രാസുരക്ഷിതത്വം നൽകുന്നു.കാൽനടയാത്രക്കാർക്കും ഡ്രൈവർമാർക്കും മെട്രോസ്‌റ്റേഷനുകൾ മുൻകൂട്ടി അറിയിക്കാൻ സൂചനാബോർഡുകൾ സ്‌ഥാപിച്ചിട്ടുണ്ട്.

ഓരോനാലുമിനുട്ടിലും മെട്രോ ഉണ്ടായിട്ടുപോലും രാവിലെയും വൈകീട്ടുമുള്ള ഓഫീസ് സമയങ്ങളിൽ ദുബായ്‌മെട്രോയിലെ തിരക്കുകൾ അവിശ്വസനീയമാണ്. ദുബായ് നഗരം എത്രമാത്രം മെട്രോയെ ആശ്രയിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവ് കൂടിയാണിത്. ഏറ്റവും സുരക്ഷിതവും വേഗതയേറിയതുമായ ഈ ഗതാഗതം ജനങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *