ഓവർടേക്കിങ്ങിനായി റോഡ് ഷോൾഡറുകൾ ഉപയോഗിക്കുന്നത് അപകടമാണെന്ന് സൗദി ട്രാഫിക് മുന്നറിയിപ്പ് നൽകി. ഇത് വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിക്കും. ഗുരുതരമായ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന ലംഘനമാകുമെന്ന് ട്രാഫിക് വകുപ്പ് പറഞ്ഞു.
റോഡ് ഷോൾഡറുകൾ അടിയന്തര സ്റ്റോപ്പുകൾക്കുള്ളതാണ്. ഓവർടേക്കിങ്ങിനല്ല. ഓവർടേക്കിങ്ങിനായി റോഡ് ഷോൾഡറുകൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തും. റോഡുകളിൽ പൊതുസുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ട്രാഫിക് വകുപ്പ് ഊന്നിപ്പറഞ്ഞു.
ട്രാഫിക് നിയമങ്ങളുടെ ലംഘനം തടയുന്നതിനും രാജ്യത്തുടനീളമുള്ള ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ട്രാഫിക് വകുപ്പ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പെന്നും അധികൃതർ പറഞ്ഞു.