പൊതുസമൂഹത്തിന് ഉപകാരപ്രദമായ പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഫിനാൻസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യു എ ഇ ക്യാബിനറ്റ് ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം, അർഹതയുള്ള പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുന്നതാണ്.
സാമൂഹിക നന്മയ്ക്കായി പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾ കണക്കിലെടുത്താണ് ഈ തീരുമാനം. മതം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ശാസ്ത്രം, വിദ്യാഭ്യസം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ സംഭാവന നൽകുന്ന അർഹതയുള്ള സ്ഥാപനങ്ങൾ പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതാണ്. 2023 ജൂൺ 1 മുതൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഒരു ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു എ ഇ ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് യു എ ഇ ധനകാര്യമന്ത്രാലയം പിന്നീട് ഒരു അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ഈ തീരുമാനം.
The MoF unveiled a UAE Cabinet new implementing decision relating to Qualifying Public Benefit Entities for the purposes of the Corporate Tax Law, which is designed to ensure that entities existing and operating for the wider public benefit are eligible for tax exemption.#UAECT pic.twitter.com/e0fYR1LbOt
— وزارة المالية | الإمارات (@MOFUAE) April 23, 2023