യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായി മിക്കി ജഗത്യാനി അന്തരിച്ചു

യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായി മിക്കി ജഗത്യാനി (മുകേഷ് വാദുമൽ-73) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. ദുബായ് ആസ്ഥാനമായുള്ള ലാൻഡ് മാർക് ഗ്രൂപ്പിന്റെ ചെയർമാനും ഉടമയുമാണ്. സിന്ധി കുടുംബാംഗമായ മിക്കി ചെന്നൈ, മുംബൈ, ബെയ്‌റൂത്ത് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടിയ ശേഷം ലണ്ടനിലെ അക്കൗണ്ടിങ് സ്‌കൂളിലും പഠനം നടത്തിയിരുന്നു. തുടർന്ന് ബഹ്‌റൈനിലെത്തി അന്തരിച്ച സഹോദരന്റെ വ്യാപാര സ്ഥാപനമായ ബേബി ഷോപ് ഏറ്റെടുത്ത് നടത്തിയാണ് ബിസിനസ് ജീവിതം ആരംഭിച്ചത്. 10 വർഷം ഇവിടെ പ്രവർത്തിക്കുകയും വിവിധ ഭാഗങ്ങളിലായി ആറ് കടകൾ കൂടി തുറക്കുകയും ചെയ്തു. ഗൾഫ് യുദ്ധത്തെ തുടർന്ന് ദുബായിലെത്തിയാണ് ലാൻഡ് മാർക് ഗ്രൂപ് ആരംഭിച്ചത്. തുടർന്ന് ഫാഷൻ, ഇലക്ട്രോണിക്‌സ് ഫർണിച്ചർ, ബജറ്റ് ഹോട്ടലുകൾ എന്നിവ മധ്യപൂർവദേശത്തും തെക്കൻ ഏഷ്യയിലും ആരംഭിച്ചു. ഭാര്യയും മൂന്ന് മക്കളുമൊത്ത് ദുബായിലായിരുന്നു താമസം.

Leave a Reply

Your email address will not be published. Required fields are marked *