2023 മെയ് 3 മുതൽ മെയ് 5 വരെയുള്ള തങ്ങളുടെ എല്ലാ സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർവേസ് അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം മെയ് 3, 4, 5 തീയതികളിലെ എല്ലാ സർവീസുകളും റദ്ദ് ചെയ്തിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് പണം തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനി നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് ഈ നടപടി എന്നാണ് സൂചന. കൊച്ചി, മുംബൈ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് മസ്കറ്റിലേക്ക് ഗോ ഫസ്റ്റ് എയർവേസ് സർവീസ് നടത്തിയിരുന്നു.
Due to operational reasons, GoFirst flights for 3rd, 4th and 5th May 2023 have been cancelled. We sincerely apologise to our loyal customers. Please visit https://t.co/qRNQ4oQROr for more information. We assure that we’ll be back with more information soon. #GoFirst pic.twitter.com/QAJlL017QS
— GO FIRST (@GoFirstairways) May 2, 2023